27.4 C
Iritty, IN
June 29, 2024
  • Home
  • Uncategorized
  • ചുംബന വിവാദം: സ്പാനിഷ് ഫുട്‌ബോൾ പ്രസിഡന്റ് ലൂയിസ് റൂബിയാലെസ് രാജിവെച്ചു
Uncategorized

ചുംബന വിവാദം: സ്പാനിഷ് ഫുട്‌ബോൾ പ്രസിഡന്റ് ലൂയിസ് റൂബിയാലെസ് രാജിവെച്ചു

സൂറിച്ച് (സ്വിറ്റ്‌സര്‍ലന്‍ഡ്): വനിതാ ലോകകപ്പ് താരത്തെ ചുംബിച്ച് വിവാദത്തിൽപ്പെട്ട സ്പാനിഷ് ഫുട്‌ബോൾ പ്രസിഡന്റ് ലൂയിസ് റൂബിയാലെസ് രാജിവെച്ചു. ചുംബന വിവാദത്തിന് പിന്നാലെ റുബിയാലെസിനെ ഫിഫ സസ്‌പെൻഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് രാജി വെക്കുന്നതായി പ്രഖ്യാപിച്ചത്. ഞായറാഴ്ച ഒരു ടെലിവിഷൻ ഷോയിലാണ് ലൂയിസ് റൂബിയാലെസ് രാജിക്കാര്യം അറിയിച്ചത്. യൂറോപ്യൻ ഫുട്‌ബോൾ ഭരണസമിതിയായ യുവേഫയുടെ വൈസ് പ്രസിഡന്റ് സ്ഥാനം രാജിവെക്കുകയാണെന്ന് ഫെഡറേഷനെയും അറിയിച്ചിട്ടുണ്ട്.

വനിതാ ലോകകപ്പിന് പിന്നാലെ സ്പാനിഷ് താരം ജെന്നിഫർ ഹെർമോസയെ അനുവാദമില്ലാതെ ചുംബിച്ചതിനെ തുടർന്നാണ് ലൂയിസ് റുബിയാലെസ് വിവാദത്തിലായത്. തുടർന്ന് ഫിഫ അച്ചടക്ക സമിതി നടപടിയെടുക്കുകയും ദേശീയ അന്തർദേശീയ തലത്തിൽ ഫുട്‌ബോളുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളിൽ നിന്നും താൽക്കാലികമായി സസ്‌പെൻഡ് ചെയ്തിരുന്നു. ആഗസ്റ്റ് 26 മുതൽ 90 ദിവസത്തേക്കായിരുന്നു സസ്‌പെൻഡ് ചെയ്തിരുന്നത്.

Related posts

കോഴിക്കോട് മരിച്ച രണ്ടു പേർക്ക് നിപ്പ; സ്ഥിരീകരിച്ച് കേന്ദ്ര ആരോഗ്യമന്ത്രി

Aswathi Kottiyoor

ജലം പാഴാക്കാൻ തുടങ്ങിയിട്ട് ഒരു മാസം തിരിഞ്ഞു നോക്കാതെ പഞ്ചായത്ത്

Aswathi Kottiyoor

*ഹനുമാൻ കുരങ്ങ് വീണ്ടും ചാടിപ്പോയി ;; കുറവൻകോണം, അമ്പലമുക്ക്, ഭാഗങ്ങളിലായി തെരച്ചിൽ*

Aswathi Kottiyoor
WordPress Image Lightbox