27.8 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ചില്ലുപാലം മന്ത്രി മുഹമ്മദ് റിയാസ്; ഇന്ന് നാടിന് സമര്‍പ്പിക്കും
Uncategorized

ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ചില്ലുപാലം മന്ത്രി മുഹമ്മദ് റിയാസ്; ഇന്ന് നാടിന് സമര്‍പ്പിക്കും

കേരളത്തിലേക്ക് വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ വിവിധങ്ങളായ പദ്ധതികളാണ് സംസ്ഥാന സര്‍ക്കാര്‍ ആവിഷ്കരിക്കുന്നത്. ഇന്ത്യയിലെ ആദ്യ വാട്ടര്‍മെട്രോ കൊച്ചിയില്‍ ഒരുക്കിയതിന് പിന്നാലെ വാഗമണ്ണില്‍ നിര്‍മ്മിച്ച ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ചില്ലുപാലം നാടിന് സമര്‍പ്പിക്കുന്നു. മന്ത്രി മുഹമ്മദ് റിയാസ് പാലം ബുധനാ‍ഴ്ച വൈകിട്ട് അഞ്ചിന് ഉദ്ഘാടനം ചെയ്യും. സാഹസിക വിനോദ പാര്‍ക്കും ഇന്ന് തുറക്കും. സ്വകാര്യ സംരംഭകരുമായി ചേര്‍ന്ന് ടൂറിസം കേന്ദ്രങ്ങള്‍ വികസിപ്പിക്കുക എന്ന സര്‍ക്കാര്‍ നയത്തിന്‍റെ ഭാഗമായി നിര്‍മ്മിച്ച പാലം കാന്‍റിലിവര്‍ മാതൃകയിലാണ് ഒരുക്കിയത്.സമുദ്രനിരപ്പില്‍നിന്ന് 3600 അടി ഉയരത്തിലുള്ള വാഗമണ്ണില്‍ 120 അടി നീളത്തില്‍ ജര്‍മനിയില്‍നിന്ന് ഇറക്കുമതി ചെയ്ത ഗ്ലാസില്‍ നിര്‍മിച്ച പാലത്തിനു മൂന്ന് കോടിയാണ് നിര്‍മാണച്ചെലവ്. 35 ടണ്‍ സ്റ്റീലാണ് പാലം നിര്‍മാണത്തിന് ഉപയോഗിച്ചിരിക്കുന്നത്. ഒരേസമയം 15 പേര്‍ക്ക് കയറാവുന്ന പാലത്തില്‍ കയറി നിന്നാല്‍ മുണ്ടക്കയം, കൂട്ടിക്കല്‍, കൊക്കയാര്‍ മേഖലകള്‍വരെ കാണാന്‍ സാധിക്കും. ആകാശ ഊഞ്ഞാല്‍, സ്‌കൈ സൈക്ലിങ്, സ്‌കൈ റോളര്‍, റോക്കറ്റ് ഇജക്ടര്‍, ഫ്രീഫോള്‍, ജയന്റ് സ്വിങ്, സിപ്ലൈന്‍ തുടങ്ങിയവയും സാഹസിക പാര്‍ക്കില്‍ ഒരുക്കിയിട്ടുണ്ട്.

Related posts

പ്രിയങ്ക ഗാന്ധിയുടെ അടുത്ത അനുയായി കോണ്‍ഗ്രസ് വിട്ടു, എഐസിസി സെക്രട്ടറി തജിന്ദർ സിംഗ് ബിട്ടു ബിജെപിയിൽ

Aswathi Kottiyoor

മൊബൈലിൽ ഉച്ചത്തിൽ പാട്ടുകേട്ടാൽ ബസിൽനിന്ന് പുറത്ത്*

Aswathi Kottiyoor

തിരുവനന്തപുരം-ആലപ്പുഴ-കാസര്‍ഗോഡ് റൂട്ടിലെ വന്ദേഭാരത് മംഗലാപുരം വരെ നീട്ടി

Aswathi Kottiyoor
WordPress Image Lightbox