22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • ഇന്ന്‌ പൊന്നോണം ; കരുതലിന്റെയും ഒരുമയുടെയും ഓണം കെങ്കേമമാക്കാൻ സർക്കാർ
Kerala

ഇന്ന്‌ പൊന്നോണം ; കരുതലിന്റെയും ഒരുമയുടെയും ഓണം കെങ്കേമമാക്കാൻ സർക്കാർ

സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും മാനവീയതയുടെയും സന്ദേശമായി ചൊവ്വാഴ്‌ച തിരുവോണം. കള്ളവും ചതിയും എള്ളോളമില്ലാത്ത മാവേലിക്കാലത്തിന്റെ ഓർമകളുമായി ലോകമെങ്ങും മലയാളികൾ ഓണം ആഘോഷിക്കും. പൂക്കളവും പുലികളിയും ഓണപ്പാട്ടുകളും ഓണസദ്യയും മലയാളിമനസ്സിൽ ഓണനിലാവ്‌ ചൊരിയും.

സർക്കാരിന്റെ ഓണം വാരാഘോഷത്തിന്‌ ഞായറാഴ്‌ച തുടക്കമായി. സെപ്‌തംബർ രണ്ടുവരെയാണ്‌ പരിപാടികൾ. സാമ്പത്തിക പ്രതിസന്ധിക്കിടയിലും കരുതലിന്റെയും ഒരുമയുടെയും ഓണം കെങ്കേമമാക്കാൻ സർക്കാർ ഫലപ്രദമായി ഇടപെട്ടു. നിത്യോപയോഗ സാധനങ്ങളും പച്ചക്കറികളും വിലക്കുറവിലും മായമില്ലാതെയും ലഭ്യമാക്കാൻ സപ്ലൈകോ, ‌കൺസ്യൂഫർഫെഡ്‌, കുടുംബശ്രീ, ഹോട്ടികോർപ് മുഖേന ജില്ലാ താലൂക്ക്‌ ഫെയറുകൾ, ഓണം മാർക്കറ്റുകൾ, മിനി ഫെയറുകൾ, ഓണച്ചന്തകൾ, വിപണന സ്‌റ്റാളുകൾ എന്നിവ നടത്തി.

കരകൗശല ഉൽപ്പന്നങ്ങളും ഖാദി വസ്‌ത്രങ്ങളും വിലക്കുറവിൽ ലഭ്യമാക്കി. കരിഞ്ചന്തയും പൂഴ്‌ത്തിവയ്‌പ്പും തടഞ്ഞു. സാമൂഹ്യക്ഷേമ പെൻഷൻ വിതരണം ഓണത്തിനുമുമ്പ്‌ പൂർത്തിയാക്കി. സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും തൊഴിലാളികൾക്കും ബോണസും അഡ്വാൻസ്‌, ഉത്സവബത്തയും നൽകി. പട്ടികവർഗ വിഭാഗത്തിലെ മുതിർന്ന പൗരന്മാർക്ക്‌ ഓണസമ്മാനം നൽകി. മഞ്ഞകാർഡുകാർക്കും ക്ഷേമസ്ഥാപനങ്ങൾക്കും സൗജന്യ ഓണക്കിറ്റ്‌ വിതരണം ചെയ്‌തു

Related posts

സർക്കാർ മേഖലയിലെ ആദ്യ ഓൺലൈൻ ടാക്‌സി ‘കേരള സവാരി’ കൊച്ചി, തൃശൂര്‍ നഗരങ്ങളിലേക്കും

Aswathi Kottiyoor

കുതിച്ചുയരുന്നവിലയിൽ പൊറുതിമുട്ടി ജനങ്ങൾ ഈ 8 സാധനങ്ങൾക്ക് വിലകൂടി; അവശ്യസാധനങ്ങൾക്ക് 3 മുതൽ 30% വരെ വില വർധന

ആദ്യദിനം സ്കൂളിൽ കുത്തിവയ്‌പെടുത്തത്‌ 27,087 കുട്ടികള്‍

Aswathi Kottiyoor
WordPress Image Lightbox