ഓണാവധിക്കാലത്ത് വീട് പൂട്ടി യാത്ര പോകുന്നവര്‍ക്ക് ആ വിവരം അറിയിക്കാന്‍ പൊലീസിന്‍റെ മൊബൈല്‍ ആപ് ആയ പോല്‍ ആപ്പിലെ സൗകര്യം വിനിയോഗിക്കാം. വീട് സ്ഥിതി ചെയ്യുന്ന മേഖലയിൽ പൊലീസ് പ്രത്യേക നിരീക്ഷണം നടത്തും.
ആപ്പിലെ സർവിസസ് എന്ന വിഭാഗത്തിലെ ‘ലോക്ക്ഡ് ഹൗസ് ഇൻഫർമേഷൻ’ സൗകര്യം വിനിയോഗിക്കുകയാണ് വേണ്ടത്.
ഏഴുദിവസം മുമ്പ് വരെ വിവരം പൊലീസിനെ അറിയിക്കാം. പരമാവധി 14 ദിവസം വരെ വീടും പരിസരവും പൊലീസിന്റെ നിരീക്ഷണത്തിലായിരിക്കും. യാത്രപോകുന്ന ദിവസം, വീട് സ്ഥിതി ചെയ്യുന്ന ലൊക്കേഷൻ, വീട്ടുപേര്, വീടിനുസമീപത്തുള്ള ബന്ധുക്കളുടെയോ അയൽവാസികളുടെയോ പേരും ഫോൺ നമ്പറും എന്നിവ ആപ്പിൽ നൽകണം.