24.6 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • കണ്ണോത്ത്മല അപകടം: ജീപ്പിന്റെ ബ്രേക്ക് കേബിളുകളടക്കം പൊട്ടിയിട്ടുണ്ടെന്ന് മോട്ടോർ വെഹിക്കൾ ഇൻസ്പെക്ടർ
Uncategorized

കണ്ണോത്ത്മല അപകടം: ജീപ്പിന്റെ ബ്രേക്ക് കേബിളുകളടക്കം പൊട്ടിയിട്ടുണ്ടെന്ന് മോട്ടോർ വെഹിക്കൾ ഇൻസ്പെക്ടർ

വയനാട്: കണ്ണോത്ത്മലയിൽ അപകടത്തിൽ പെട്ട ജീപ്പിന്റെ ബ്രേക്ക് കേബിളുകളടക്കം പൊട്ടിയിട്ടുണ്ടെന്ന് മോട്ടോർ വെഹിക്കൾ ഇൻസ്പെക്ടർ. വിശദമായ പരിശോധനയ്ക്ക് ശേഷമേ കൃത്യമായ അപകടകാരണം വ്യക്തമാകു എന്നും അറിയിച്ചു.

ഒൻപതു പേരുടെ മരണത്തിനു ഇടയാക്കിയ ജീപ്പപകടത്തിന്റെ കാരണം കണ്ടെത്താൻ വിശദ പരിശോധന വേണം. അപകടത്തിൽ വാഹനം പൂർണ്ണമായി തകർന്നതു കാരണം യന്ത്രത്തകരാർ കണ്ടെത്താൻ പ്രാഥമിക പരിശോധനയിൽ സാധിച്ചിട്ടില്ല. അതേ സമയം പരുക്കേറ്റവരുടെ ആരോഗ്യ നില മെച്ചപ്പെട്ടു.

30 അടിയോളം താഴ്ചയിലേക്ക് മറിഞ്ഞ ജീപ്പ് ക്രെയിൻ ഉപയോഗിച്ചാണ് പൊക്കിയെടുത്തത്. അതിനു മുൻപ് മോട്ടോർ വാഹന വകുപ്പധികൃതരും, ഫോറൻസിക് വിദഗ്ദ്ധരും ചേർന്ന് വാഹനം വിശദമായി പരിശോധിച്ചു. പിറകു വശം ചേർന്ന് മറിഞ്ഞതിനാൽ ജീപ്പിന്റെ പല ഭാഗങ്ങളും തകർന്ന നിലയിലാണുള്ളത്. ബ്രേക്ക് പൈപ്പുകളടക്കം തകർന്നതിൽ വിദഗ്ധ പരിശോധന ആവശ്യമാണ്.

റോഡിന്റെ അരികിൽ സുരക്ഷ സംവിധാനം ഇല്ലാത്തതാണ് ജീപ്പ് കൊക്കയിലേക്ക് മറിയാൻ കാരണമായി പറയുന്നത്. മറിഞ്ഞിടത്തുണ്ടായിരുന്ന ഉരുളൻ പാറകളടക്കം അപകടത്തിന്റെ ആഘാതം കൂട്ടി. പരുക്കേറ്റ് ചികത്സയിൽ ഉള്ള 5 പേരുടെയും ആരോഗ്യ നില മെച്ചപ്പെട്ടു. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികത്സയിലുള്ള മോഹന റാണിയെ ഐ.സി.യുവിൽ നിന്നും മാറ്റും.

Related posts

കാട്ടുപന്നി ഇടിച്ച് ബൈക്ക് മറിഞ്ഞ് റോഡിലേക്ക് തെറിച്ച് വീണു, ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

Aswathi Kottiyoor

ബലാത്സംഗം ചെയ്ത് വീഡിയോ പകർത്തി, യുവതിയുടെ അമ്മയ്ക്ക് അയച്ച് പണംതട്ടി, ഭീഷണിയിൽ വീണ്ടും പീഡനം, ഒടുവിൽ അറസ്റ്റ്

Aswathi Kottiyoor

KSRTC ബസ് കാറിലിടിച്ച് നിയന്ത്രണംവിട്ടു, പള്ളി മതിലും കമാനവും തകർത്തു; 18 പേർക്ക് പരിക്ക്.*

Aswathi Kottiyoor
WordPress Image Lightbox