23.1 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • മണിപ്പൂർ നിയമസഭാ സമ്മേളനം ചൊവ്വാഴ്ച; ഒരുക്കങ്ങൾ തുടങ്ങി, കുകി എംഎൽഎമാർ പങ്കെടുക്കില്ല
Uncategorized

മണിപ്പൂർ നിയമസഭാ സമ്മേളനം ചൊവ്വാഴ്ച; ഒരുക്കങ്ങൾ തുടങ്ങി, കുകി എംഎൽഎമാർ പങ്കെടുക്കില്ല

ഇംഫാൽ: മണിപ്പൂര്‍ നിയമസഭ സമ്മേളനം ചേരാനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. 29നാണ് സഭ സമ്മേളനം ആരംഭിക്കുക. 21ന്‌ സമ്മേളനം നടത്താൻ സർക്കാർ ശിപാർശ ചെയ്‌തിരുന്നെങ്കിലും ​ഗവര്‍ണര്‍ അനസൂയ ഉയികെ അന്ന് അനുമതി നൽകിയിരുന്നില്ല. പിന്നീട് 29ന് ചേരാമെന്ന് ഗവർണർ തന്നെ അറിയിക്കുകയായിരുന്നു.

അതേസമയം, ചുരാചന്ദ്പൂരിൽ നിന്നുള്ള കുകി എംഎൽഎമാർ സമ്മേളനത്തിൽ പങ്കെടുക്കാൻ സാധിക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. സുരക്ഷ പ്രശ്നം ഉൾപ്പെടെ ചൂണ്ടിക്കാട്ടിയാണ് പങ്കെടുക്കില്ലെന്ന് അറിയിച്ചിരിക്കുന്നത്.

സഭചേരാനുള്ള മന്ത്രിസഭയുടെ ശിപാര്‍ശ ​ഗവര്‍ണര്‍ അം​ഗീകരിക്കാത്തത് കടുത്ത ഭരണഘടനാ പ്രതിസന്ധിയുണ്ടാക്കിയെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടിയിരുന്നു. കഴിഞ്ഞ ഫെബ്രുവരി 21 മുതൽ മാർച്ച് മൂന്നുവരെയായിരുന്നു ബജറ്റ് സമ്മേളനത്തിനായി നിയമസഭ അവസാനമായി സമ്മേളിച്ചത്‌.

Related posts

മീനങ്ങാടയിൽ കാറ് വളഞ്ഞ് 3 വണ്ടികൾ, ഇറങ്ങിയത് 13 അംഗ സംഘം, 20 ലക്ഷം കൈക്കലാക്കി; ഇനി പിടിയിലാകാൻ ഒരാൾ കൂടി

Aswathi Kottiyoor

വിദ്യാഭ്യാസം, സംസ്‌കാരം,

Aswathi Kottiyoor

നേവി വിധവകളുടെ സംഗമം 6ന്

Aswathi Kottiyoor
WordPress Image Lightbox