24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • നെൽക്കർഷകർക്ക് ഓണത്തിനു മുൻപ് 7.92 രൂപ സംസ്ഥാന വിഹിതം മാത്രം
Kerala

നെൽക്കർഷകർക്ക് ഓണത്തിനു മുൻപ് 7.92 രൂപ സംസ്ഥാന വിഹിതം മാത്രം

∙ സംഭരിച്ച നെല്ലിന്റെ വിലയിലെ സംസ്ഥാന വിഹിതമായ 7.92 രൂപ (കിലോയ്ക്ക്) കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്കു നൽകിത്തുടങ്ങി. കേന്ദ്രവിഹിതമായ ബാക്കി 20.40 രൂപ ഓണത്തിനു ശേഷം പിആർഎസ് വായ്പയായി വിതരണം ചെയ്യാനാണു സർക്കാരിന്റെ തീരുമാനം. കർഷകരോഷം തണുപ്പിക്കാനാണ് ഇത്തരമൊരു നീക്കം. 

ഓണത്തിനു മുൻപു കർഷകർക്കു നെല്ലിന്റെ മുഴുവൻ വിലയും കൊടുക്കാനാണു മന്ത്രിസഭ തീരുമാനിച്ചതെങ്കിലും സാമ്പത്തിക പ്രതിസന്ധി മൂലമാണ് ഇത്തരമൊരു നടപടിയിലേക്കു നീങ്ങിയതെന്നാണു സർക്കാരിന്റെ വിശദീകരണം. ഓണത്തിനു ശേഷം ബാങ്ക് കൺസോർഷ്യത്തിൽ നിന്ന് 220 കോടിയോളം രൂപ വായ്പ ലഭിക്കുമെന്നു സൂചന ലഭിച്ച സാഹചര്യത്തിലാണ് ഇപ്പോൾ ചെറിയ തുക നൽകി ബാക്കി തുക പിആർഎസ് വായ്പയായി നൽകാനുള്ള നീക്കം. സപ്ലൈകോ നൽകിയ പാഡി രസീത് ഷീറ്റിന്റെ (പിആർഎസ്) അടിസ്ഥാനത്തിൽ കർഷകർക്കു നൽകുന്നതാണ് ഈ വായ്പ. സംഭരിച്ച നെല്ലിന്റെ വിലയായി 50,000 രൂപ വരെ കൊടുക്കാനുള്ള കർഷകർക്കു നേരത്തേ തന്നെ മുഴുവൻ തുകയും നൽകിയിരുന്നു. അതിൽ കൂടുതൽ വില ലഭിക്കാനുള്ള കർഷകരുടെ അക്കൗണ്ടിലേക്കാണ് ഇപ്പോൾ സംസ്ഥാനവിഹിതം നൽകുന്നത്. 

സപ്ലൈകോയ്ക്ക് പണം അനുവദിക്കാൻ മടിച്ചുനിന്ന സർക്കാർ ആ നിലപാടിൽ നിന്നു പിന്മാറിയതോടെയാണു വായ്പ അനുവദിക്കാൻ ബാങ്ക് കൺസോർഷ്യം പച്ചക്കൊടി കാണിച്ചതെന്ന് അറിയുന്നു. സപ്ലൈകോയുടെ ബാങ്ക് അക്കൗണ്ടിൽ പണം എത്തി ഇടപാടുകൾ നടന്നാൽ അതിന് അനുസൃതമായ തുക നെല്ലുസംഭരണത്തിനുള്ള പിആർഎസ് വായ്പയായി നൽകാമെന്ന വ്യവസ്ഥ കൺസോർഷ്യം മുന്നോട്ടുവച്ചിരുന്നു. സംസ്ഥാന സർക്കാർ ഇതുവരെ രണ്ടു ഘട്ടങ്ങളിലായി 180 കോടി രൂപയാണു നെല്ലു സംഭരണത്തിന് അനുവദിച്ചത്. ഇതിൽ 72 കോടി രൂപ ധനവകുപ്പ് ട്രഷറിയിൽ നിന്നു നേരിട്ട് കർഷകരുടെ അക്കൗണ്ടുകളിലേക്കു കൈമാറി.

കൺസോർഷ്യത്തിന്റെ നിലപാട് അറിഞ്ഞതോടെ, ബാക്കി 108 കോടി രൂപ സർക്കാർ സപ്ലൈകോയുടെ അക്കൗണ്ടിലേക്കു മാറ്റി. അതിനു പിന്നാലെ വിപണി ഇടപെടലിനായി ആദ്യം 70 കോടി രൂപയും ഓണക്കാല വിപണി ഇടപെടലിനായി മറ്റൊരു 70 കോടി രൂപയും ഉൾപ്പെടെ ആകെ 140 കോടി രൂപ സപ്ലൈകോയ്ക്ക് അനുവദിച്ചു. ഓണക്കിറ്റ് വിതരണത്തിനായി സർക്കാർ അനുവദിച്ച 32.27 കോടി രൂപയും അക്കൗണ്ടിലെത്തി. അങ്ങനെ ആകെ 280 കോടിയിലേറെ രൂപ അക്കൗണ്ടിൽ എത്തിയതോടെയാണു വായ്പ നൽകാൻ ബാങ്ക് കൺസോർഷ്യം സന്നദ്ധമായത്.

Related posts

കില ക്യാമ്പസില്‍ ബിരുദാനന്തര ബിരുദ പ്രവേശനം*

Aswathi Kottiyoor

ഹെ​ഡ് ലൈ​റ്റ് ഇ​ല്ലാ​തെ രാ​ത്രി യാ​ത്ര; കെ​എ​സ്ആ​ർ​ടി​സി​യെ പൊ​ക്കി മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ്

Aswathi Kottiyoor

കു​തി​ച്ചു​യ​ർ​ന്ന് ഇ​ന്ധ​ന​വി​ല; ഇ​ന്നും കൂ​ടി

Aswathi Kottiyoor
WordPress Image Lightbox