25.2 C
Iritty, IN
October 4, 2024
  • Home
  • Uncategorized
  • തിരിച്ചറിവാണ് ഏറ്റവും വലിയ അറിവ്; മന്ത്രി കെ രാധാകൃഷ്ണന്‍
Uncategorized

തിരിച്ചറിവാണ് ഏറ്റവും വലിയ അറിവ്; മന്ത്രി കെ രാധാകൃഷ്ണന്‍

വിദ്യാഭ്യാസത്തിനൊപ്പം തിരിച്ചറിവുണ്ടാകുന്നതാണ് ഏറ്റവും വലിയ അറിവെന്ന് പട്ടികജാതി പട്ടികവര്‍ഗ പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍ പറഞ്ഞു. എം എല്‍ എ ഫണ്ടില്‍ നിന്നും അഴീക്കോട് നിയോജക മണ്ഡലത്തിലെ 10 സ്‌കൂള്‍ ലൈബ്രറികള്‍ക്ക് നല്‍കുന്ന പുസ്തക വിതരണത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.
വിദ്യാഭ്യാസംകൊണ്ട് മാത്രം എല്ലാം പൂര്‍ണ്ണമാകില്ല, തിരിച്ചറിവാണ് പ്രധാനം. അതുണ്ടാകാന്‍ വായിച്ച് വളരണം. നേരത്തെ കേരളത്തിലെ സ്‌കൂള്‍ കെട്ടിടങ്ങള്‍ തകര്‍ച്ചയുടെ വക്കിലായിരുന്നു. ഇപ്പോള്‍ അതെല്ലാം മാറി. മൂന്ന് വര്‍ഷംകൊണ്ട് സംസ്ഥാനത്തെ ഭൂരിഭാഗം സ്‌കൂളുകളുടെയും ഭൗതിക സാഹചര്യം മെച്ചപ്പെടും. ഇതോടൊപ്പം വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തണം. സങ്കുചിത ശക്തികള്‍ പലയിടത്തും അക്രമങ്ങള്‍ അഴിച്ചുവിടുന്നുണ്ട്. അത് നമ്മളിലേക്കും പടര്‍ന്നേക്കാം എന്ന ബോധത്തോടെ പ്രതിരോധിക്കാന്‍ പഠിക്കണമെന്നും അദ്ദേഹം പറഞ്ഞു.
അഞ്ച് ലക്ഷം രൂപ ചെലവില്‍ ചിറക്കല്‍ രാജാസ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍, അഴീക്കോട് ഹയര്‍സെക്കണ്ടറി സ്‌കൂള്‍, അഴീക്കോട് ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂള്‍, അഴീക്കല്‍ ഗവ. ഫിഷറീസ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍, പള്ളിക്കുന്ന് ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂള്‍, പുഴാതി ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂള്‍, വളപട്ടണം ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂള്‍, കണ്ണാടിപ്പറമ്പ് ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂള്‍, പാപ്പിനിശ്ശേരി ഇ എം എസ് സ്മാരക ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂള്‍, അരോളി ഗവ .ഹയര്‍സെക്കണ്ടറി സ്‌കൂള്‍ എന്നിവയ്ക്കാണ് പുസ്തകങ്ങള്‍ നല്‍കിയത്.
ചിറക്കല്‍ രാജാസ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ കെ വി സുമേഷ് എം എല്‍ എ അധ്യക്ഷത വഹിച്ചു. ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍, പഞ്ചായത്ത് പ്രസിഡണ്ടുമാരായ കെ അജീഷ് (അഴീക്കോട്), പി പി ഷമീമ (വളപട്ടണം), എ വി സുശീല പാപ്പിനിശ്ശേരി), കെ രമേശന്‍ (നാറാത്ത്), ഡിഡിഇ എ പി അംബിക എന്നിവര്‍ മുഖ്യാതിഥികളായി. ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ അഡ്വ. ടി സരള, കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ സി ജിഷ, ചിറക്കല്‍ പഞ്ചായത്ത് പ്രസിഡണ്ട് പി ശ്രുതി, വൈസ് പ്രസിഡണ്ട് പി അനില്‍കുമാര്‍, വാര്‍ഡ് അംഗം കെ ലത, മണ്ഡലം സമഗ്ര വിദ്യാഭ്യാസ സമിതി കണ്‍വീനര്‍ കെ പി ജയപാലന്‍, പ്രിന്‍സിപ്പല്‍ ഡോ. എ എസ് പ്രശാന്ത് കൃഷ്ണന്‍, ചിറക്കല്‍ സഹകരണ ബാങ്ക് പ്രസിഡണ്ട് പി പ്രശാന്തന്‍, പാപ്പിനിശ്ശേരി എഇഒ ഒ കെ ബിജിമോള്‍, പാപ്പിനിശ്ശേരി ബി പി സി കെ പ്രകാശന്‍, പ്രധാനാധ്യാപിക പി കെ സുധ, പി ടി എ പ്രസിഡണ്ട് എ പി ഹംസക്കുട്ടി എന്നിവര്‍ പങ്കെടുത്തു.

Related posts

കടുത്ത ചൂട്, ഹജ്ജിനെത്തിയ 1301 തീര്‍ത്ഥാടകര്‍ മരിച്ചു; 83% പേർ അനുമതിയില്ലാത്തവർ

Aswathi Kottiyoor

കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ ലോക പരിസ്ഥിതിദിനം ആചരിച്ചു.

Aswathi Kottiyoor

ചെളിയും മണ്ണും നിറഞ്ഞ് ശ്വാസകോശം, 15 ദിവസം വെന്റിലേറ്ററിൽ: ഉരുൾ കവർന്ന ഓർമകളുമായി സ്വീകൃതി നാട്ടിലേക്ക്

Aswathi Kottiyoor
WordPress Image Lightbox