മേപ്പാടി∙ ഉരുൾ കവർന്നെടുത്ത ഓർമകളെ ബാക്കിയാക്കി ഡോ.സ്വീകൃതി മഹപത്ര സ്വദേശമായ ഒഡീഷയിലേക്ക് മടങ്ങി. ദുരന്തത്തിൽ തലനാരിഴയ്ക്കു രക്ഷപ്പെട്ട ഡോ.സ്വീകൃതി മഹപത്ര കഴിഞ്ഞ 30 മുതൽ മേപ്പാടി ഡോ. മൂപ്പൻസ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സ്നേഹാദരം ഏറ്റുവാങ്ങി ഇന്നലെയാണു സഹോദരിമാർക്കൊപ്പം ഡോ.സ്വീകൃതി നാട്ടിലേക്കു മടങ്ങിയത്. കൂട്ടുകാരായ മൂന്നു പേരുമൊത്ത് അവധി ആഘോഷിക്കാൻ എത്തിയപ്പോഴായിരുന്നു ദുരന്തം