24.4 C
Iritty, IN
October 4, 2024
  • Home
  • Uncategorized
  • ഐഎസ്ആര്‍ഒ പരീക്ഷ തട്ടിപ്പിന് പിന്നില്‍ വന്‍ സംഘം
Uncategorized

ഐഎസ്ആര്‍ഒ പരീക്ഷ തട്ടിപ്പിന് പിന്നില്‍ വന്‍ സംഘം

ഐഎസ്ആര്‍ഒ പരീക്ഷ തട്ടിപ്പിന് പിന്നില്‍ വന്‍ സംഘമെന്ന് പൊലീസ് കണ്ടെത്തല്‍. മുഖ്യപ്രതി ഹരിയാന സ്വദേശിയായ കോച്ചിംഗ് സെന്റര്‍ നടത്തിപ്പുകാരനാണെന്ന് പൊലീസ് കണ്ടെത്തി. അറസ്റ്റിലായ ഹരിയാന സ്വദേശികള്‍ സ്ഥിരം ക്രമക്കേട് നടത്തുന്നവരാണ്. മറ്റൊരാള്‍ക്ക് വേണ്ടി ആള്‍മാറാട്ടം നടത്തി പരീക്ഷയെഴുതുന്നതിന് വന്‍ തുകയാണ് തട്ടിപ്പ് സംഘം വാങ്ങുന്നത്. വിമാനത്തിലെത്തി പരീക്ഷയെഴുതി വിമാനത്തില്‍ മടങ്ങാനായിരുന്നു പദ്ധതി. അന്വേഷണം ഹരിയാനയിലേക്കും വ്യാപിപിക്കും.

ഇന്നലെ തിരുവനന്തപുരത്ത് നടന്ന ഐഎസ്ആര്‍ഒയിലെ വിഎസ്എസ്സി ടെക്‌നീഷ്യന്‍ തസ്തികയിലേക്കുള്ള പരീക്ഷയിലാണ് ഹൈടെക് കോപ്പിയടിയും ആള്‍മാറാട്ടവും നടന്നത്. ഹരിയാന സ്വദേശികളാണ് തിരുവനന്തപുരത്ത് അറസ്റ്റിലായത്. ബ്ലൂട്ടൂത്ത് വഴി കേട്ട് പരീക്ഷയെഴുതിയതിനായിരുന്നു ആദ്യം പ്രതികളെ പിടികൂടിയത്. പിന്നീടാണ് തട്ടിപ്പിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നത്. ആള്‍മാറാട്ടം നടത്തി, ഉദ്യോഗാര്‍ത്ഥിക്ക് വേണ്ടി മറ്റാളുകളാണ് പരീക്ഷയെഴുതാനെത്തിയതെന്നായിരുന്നു കണ്ടെത്തല്‍. പിടിയിലായവരുടെ യഥാര്‍ത്ഥ വിലാസം കണ്ടത്താന്‍ ഹരിയാന പൊലീസുമായി ചേര്‍ന്ന് കേരളാ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. കേന്ദ്ര ഏജന്‍സികളും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബ്ലൂടൂത്ത് ഇയര്‍ സെറ്റും മൊബൈല്‍ഫോണ്‍ ടീം വ്യൂവറും വച്ചായിരുന്നു ഹരിയാന സ്വദേശികള്‍ കേരളത്തിലെത്തി കോപ്പിയടി നടത്തിയത്.

തിരുവനന്തപുരത്തെ പൊലീസിന് ഹരിയാനയില്‍ നിന്നും പരീക്ഷ നടന്ന ഞായറാഴ്ച രാവിലെ ഒരു അജ്ഞാത ഫോണ്‍ സന്ദേശം എത്തി. വിഎസ്എസ്സിയുടെ ടെക്‌നീക്ഷന്‍ – ആ ക്യാറ്റഗറി തസ്തിയിലേക്കുള്ള പരീക്ഷയില്‍ ഹരിയാന സ്വദേശികള്‍ കോപ്പിയടിക്കാന്‍ പദ്ധതി ഇട്ടിട്ടുണ്ടെന്നായിരുന്നു ആ സന്ദേശം. പൊലീസ് ഈ വിവരം പരീക്ഷ സെന്ററുകളെ അറിയിച്ചു. പരീക്ഷ തുടങ്ങി ഉച്ചയോടെ കോട്ടണ്‍ ഹില്‍, സെന്റ് മേരീസ് എന്നീ പരീക്ഷ സെന്ററുകളില്‍ നിന്നും തിരിച്ച് പൊലീസിന് വിളിയെത്തി. രണ്ട് പേര്‍ ഹൈടെക് രീതിയില്‍ കോപ്പിയടിച്ചുവെന്നായിരുന്നു ഫോണ്‍ കോള്‍. മെഡിക്കല്‍ കോളേജ്, മ്യൂസിയം സ്റ്റേഷനുകളില്‍ നിന്നും പൊലീസ് എത്തി ഹരിയാന സ്വദേശികളായ സുമിത് കുമാര്‍, സുനില്‍ കുമാര്‍ എന്നിവരെ കസ്റ്റഡിയിലെടുത്തു. പിന്നീട് നടത്തിയ ചോദ്യം ചെയ്യലിലാണ് ആള്‍മാറാട്ടത്തിന്റെ വിവരവും പുറത്ത് വന്നത്.

Related posts

കേരളാ യൂണിവേഴ്സിറ്റി തിരഞ്ഞെടുപ്പ്; 24 വർഷങ്ങൾക്ക് ശേഷം മാർ ഇവാനിയോസിൽ KSU

Aswathi Kottiyoor

എം എസ് ധോണിക്ക് ഇന്ന് നാല്‍പ്പത്തിമൂന്നാം പിറന്നാള്‍; ആഘോഷത്തിമിര്‍പ്പില്‍ ‘തല’ ഫാന്‍സ്

Aswathi Kottiyoor

പാലക്കാട്ട് ഡിസിസി ജനറൽ സെക്രട്ടറി സിപിഎമ്മിൽ ചേർന്നു

Aswathi Kottiyoor
WordPress Image Lightbox