23.8 C
Iritty, IN
October 5, 2024
  • Home
  • Kerala
  • വൈദ്യുതി വാങ്ങൽ: റെഗുലേറ്ററി കമ്മിഷൻ യോഗം ഇന്ന്
Kerala

വൈദ്യുതി വാങ്ങൽ: റെഗുലേറ്ററി കമ്മിഷൻ യോഗം ഇന്ന്

പുറമേ നിന്നു വൈദ്യുതി വാങ്ങുന്നതിൽ തീരുമാനം എടുക്കാൻ വൈദ്യുതി റെഗുലേറ്ററി കമ്മിഷന്റെ അടിയന്തര യോഗം ഇന്ന്. വൈദ്യുതി ബോർഡിന്റെ അഭ്യർഥന മാനിച്ചാണ് ഇന്നു രാവിലെ 10.30ന് യോഗം ചേരുന്നത്. 365 മെഗാവാട്ട് വൈദ്യുതി വാങ്ങി കൊണ്ടിരുന്ന 2 കമ്പനികളുമായുള്ള കരാർ കാലാവധി ഇന്ന് അവസാനിക്കുന്ന പശ്ചാത്തലത്തിലാണു യോഗം. 

ജിൻഡാൽ ഇന്ത്യ പവർ  ലിമിറ്റഡിൽ നിന്ന് 150 മെഗാവാട്ട്, ജാബുവ പവറിൽ നിന്ന് 215 മെഗാവാട്ട് എന്നിങ്ങനെയാണു വാങ്ങുന്നത്. കരാർ തുടരാൻ റഗുലേറ്ററി കമ്മിഷൻ അനുമതി നൽകിയാൽ പ്രതിസന്ധിയുടെ കാഠിന്യം തൽക്കാലം കുറയും. റെഗുലേറ്ററി കമ്മിഷന്റെ തീരുമാനത്തിനു ശേഷം വൈകിട്ട് നാലിനു കെഎസ്ഇബി യോഗം ചേർന്ന് സംസ്ഥാനത്തെ വൈദ്യുതി മേഖലയിലെ സ്ഥിതിയെക്കുറിച്ചു സർക്കാരിനെ അറിയിക്കും. 

വൈദ്യുതി പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ ലോഡ്ഷെഡിങ് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ മുഖ്യമന്ത്രിയാണു  തീരുമാനമെടുക്കുക. കേരളത്തിൽ വൈദ്യുതി പ്രതിസന്ധി രൂക്ഷമാണെന്നും ലോഡ് ഷെഡിങ് ഏർപ്പെടുത്തേണ്ടി വരുമെന്നും മന്ത്രി കെ.കൃഷ്ണൻ കുട്ടി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. 

ഇടുക്കിയിൽ സംഭരണശേഷിയുടെ 31% വെള്ളം മാത്രം

ഇടുക്കി അണക്കെട്ടിൽ സംഭരണ ശേഷിയുടെ 31 ശതമാനം വെള്ളം മാത്രമാണ് ഇപ്പോഴുള്ളത്. ഇതുപയോഗിച്ച് 669.16 ദശലക്ഷം യൂണിറ്റ് വൈദ്യുതി മാത്രമാണ് ഉൽപാദിപ്പിക്കാൻ കഴിയുക. നിലവിൽ മൂലമറ്റം വൈദ്യുതി നിലയത്തിൽ ശരാശരി 4.2 ദശലക്ഷം യൂണിറ്റ് മാത്രമാണ് പ്രതിദിന വൈദ്യുതി ഉൽപാദനം. ഈ രീതിയിൽ 150 ദിവസത്തേക്ക് വൈദ്യുതി ഉൽപാദിപ്പിക്കാൻ ആവശ്യമായ വെള്ളം മാത്രമാണ് ഉണ്ടാകുക. തുലാവർഷമോ വേനൽമഴയോ കനിഞ്ഞില്ലെങ്കിൽ സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി അതീവ ഗുരുതരമാകും. 

സ്മാർട് മീറ്റർ: മുഖ്യമന്ത്രിയുമായി ചർച്ച 25 ന്

വൈദ്യുതി ഉപയോക്താക്കൾക്ക് സ്മാർട് മീറ്റർ ഏർപ്പെടുത്താനുള്ള പദ്ധതിയെക്കുറിച്ച് അന്തിമ തീരുമാനം എടുക്കുന്നതിന് 25നു മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി കെ.കൃഷ്ണൻകുട്ടിയും ചർച്ച നടത്തും. സ്വകാര്യ ഏജൻസികൾക്കു കരാർ നൽകി പദ്ധതി നടപ്പാക്കേണ്ടെന്ന നിലപാടാണു മുഖ്യമന്ത്രിക്ക്.  കേന്ദ്ര മാതൃക സ്വീകരിച്ചില്ലെങ്കിൽ ഇതുമായി ബന്ധപ്പെട്ട പദ്ധതികൾക്കു ധനസഹായം നൽകില്ലെന്നു കേന്ദ്രം ആവർത്തിച്ചിട്ടുണ്ട്.

Related posts

വിദ്യാഭ്യാസ വായ്പ: ജപ്തി ഭീഷണിയിൽ ആയിരങ്ങൾ

Aswathi Kottiyoor

വിദ്വേഷം പടര്‍ത്തുന്ന ചാനല്‍ അവതാരകരെ പിന്‍വലിക്കണം; ചാനലുകള്‍ക്ക് കനത്ത പിഴയീടാക്കണം- സുപ്രീം കോടതി

Aswathi Kottiyoor

കോളേജിൽ 5 മണിക്കൂർ ഓൺലൈൻ ക്ലാസ്‌ ; നോട്ടുകൾ പിഡിഎഫ്‌ ആയി നൽകണം ,ക്ലാസ്‌ സമയം കോളേജ്‌ കൗൺസിലുകൾക്ക്‌ തീരുമാനിക്കാം………..

Aswathi Kottiyoor
WordPress Image Lightbox