24.2 C
Iritty, IN
October 4, 2024
  • Home
  • Kerala
  • പെൻഷൻ വിതരണം മുടങ്ങാത്തത് സർക്കാറിന്റെ അഭിമാന നേട്ടമെന്ന് മുഖ്യമന്ത്രി
Kerala

പെൻഷൻ വിതരണം മുടങ്ങാത്തത് സർക്കാറിന്റെ അഭിമാന നേട്ടമെന്ന് മുഖ്യമന്ത്രി

ഓണം പ്രമാണിച്ച് എല്ലാ ഗുണഭോക്താക്കൾക്കുമുള്ള രണ്ടു മാസത്തെ ക്ഷേമ പെൻഷൻ വിതരണം ആരംഭിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സാമൂഹ്യ സുരക്ഷാ പെൻഷൻ നൽകുന്നതിനുവേണ്ടി 1,550 കോടി രൂപയും ക്ഷേമനിധി ബോർഡ് പെൻഷൻ നൽകുന്നതിനായി 212 കോടി രൂപയുമുൾപ്പെടെ 1,762 കോടി രൂപയുമാണ് ഇതിനായി അനുവദിച്ചതെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു

60 ലക്ഷത്തോളം പേർക്കാണ് 3,200 രൂപ വീതം പെൻഷന്‍ ലഭിക്കുക. ഓഗസ്റ്റ് 23 നുള്ളിൽ പെൻഷൻ വിതരണം പൂർത്തിയാക്കും. സാമൂഹ്യസുരക്ഷാ പെൻഷനുകൾക്ക് കേന്ദ്ര സർക്കാർ നൽകേണ്ട വിഹിതം മുടങ്ങി 2 വർഷമായിട്ടും പെൻഷൻ വിതരണം മുടങ്ങാതെ കൊണ്ടുപോകാൻ എൽഡിഎഫ് സർക്കാരിനായത് അഭിമാനകരമായ കാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Related posts

ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ റെ​യി​ൽ​വേ പ്ലാ​റ്റ്ഫോം ഇ​നി ഇ​ന്ത്യ​ക്കു സ്വ​ന്തം

Aswathi Kottiyoor

സം​സ്ഥാ​ന​ങ്ങ​ള്‍​ക്ക് 56 ല​ക്ഷം ഡോ​സ് വാ​ക്സി​ന്‍ കൂ​ടി; മൂ​ന്നു ദി​വ​സ​ത്തി​ന​കം ന​ല്‍​കു​മെ​ന്ന് കേ​ന്ദ്രം

Aswathi Kottiyoor

ജന്മം നൽകുന്നതിൽ തീരുമാനം അമ്മയുടേത്’: 33 ആഴ്ച പിന്നിട്ട ഗര്‍ഭം അലസിപ്പിക്കാന്‍ അനുമതി.

Aswathi Kottiyoor
WordPress Image Lightbox