24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • മണിപ്പൂരില്‍ വീണ്ടും വെടിവെപ്പ്: മൂന്ന് കുകി യുവാക്കൾ കൊല്ലപ്പെട്ടു
Uncategorized

മണിപ്പൂരില്‍ വീണ്ടും വെടിവെപ്പ്: മൂന്ന് കുകി യുവാക്കൾ കൊല്ലപ്പെട്ടു

ഇംഫാല്‍: മണിപ്പൂരില്‍ വെടിവെപ്പിൽ മൂന്ന് കുകി യുവാക്കൾ കൊല്ലപ്പെട്ടു. ഉഖ്രുള്‍ ജില്ലയിലെ തോവായിലായിരുന്നു ആക്രമണം.

ഇന്ന് പുലർച്ചെ 4.30ന് നടന്ന വെടിവെപ്പിലാണ് കുകി പ്രദേശമായ തോവായി ഗ്രാമത്തിലെ മൂന്ന് സന്നദ്ധപ്രവർത്തകരായ യുവാക്കൾ കൊലപ്പെട്ടത്. അക്രമികൾ ആയുധങ്ങളുമായി ഗ്രാമത്തിലെത്തിയാണ് യുവാക്കളെ കൊലപ്പെടുത്തിയതെന്ന് പൊലീസ് അറിയിച്ചു. മേഖലയില്‍ കനത്ത വെടിവെപ്പ് ശബ്ദം കേട്ടതായി നാട്ടുകാര്‍ പറഞ്ഞു. തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. പ്രതികളെ പിടികൂടാൻ സൈന്യവുമായി സംയുക്ത പരിശോധന നടത്തുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു.

അതിനിടെ മൂന്നു ദിവസത്തെ സന്ദർശനത്തിനായി സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നേതൃത്വത്തിലുള്ള സി.പി.എം. പ്രതിനിധിസംഘം മണിപ്പൂരിലെത്തി. സംഘർഷ മേഖലകളും ചുരാചന്ദ്പൂർ, മൊയിറാങ്, ഇംഫാൽ എന്നിവിടങ്ങളിലെ ദുരിതാശ്വാസക്യാമ്പുകളും സന്ദർശിക്കുന്ന സംഘം, ഗവർണറുമായും കൂടിക്കാഴ്ച നടത്തും.

Related posts

ഡ്രഡ്ജറിന്‍റെ ചെലവ് ആരെടുക്കും? ഷിരൂർ ദൗത്യത്തിന്‍റെ ഭാവി ഇനി കർണാടക സർക്കാർ തീരുമാനിക്കും, റിപ്പോർട്ട് നൽകും

Aswathi Kottiyoor

പെണ്‍കുട്ടിക്ക് മാംഗല്യമൊരുക്കി കുടുംബശ്രീയുടെ വാര്‍ഷികം

Aswathi Kottiyoor

1639 കോടി രൂപ തട്ടിപ്പ്, പക്ഷേ പരാതിക്കാരില്ല! ഹൈറിച്ച് തട്ടിപ്പ് കേസിൽ ഇടപെട്ട് ഇഡിയും, പ്രതികള്‍ ഒളിവില്‍

Aswathi Kottiyoor
WordPress Image Lightbox