24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • കേളകം ഗ്രാമപഞ്ചായത്തിന്റെയും കേളകം കൃഷിഭവന്റെയും സംയുക്ത ആഭിമുഖ്യത്തിൽ നടന്ന കർഷകദിനാചാരണ പരിപാടി
Uncategorized

കേളകം ഗ്രാമപഞ്ചായത്തിന്റെയും കേളകം കൃഷിഭവന്റെയും സംയുക്ത ആഭിമുഖ്യത്തിൽ നടന്ന കർഷകദിനാചാരണ പരിപാടി

കേളകം ഗ്രാമപഞ്ചായത്തിന്റെയും കേളകം കൃഷിഭവന്റെയും സംയുക്ത ആഭിമുഖ്യത്തിൽ നടന്ന കർഷകദിനാചാരണ പരിപാടിയിൽ മികച്ച കാർഷിക വിദ്യാലയത്തിനുള്ള അവാർഡ് ഗവ.യു പി സ്കൂൾ ചെട്ടിയാംപറമ്പിന് ബഹുമാനപ്പെട്ട രാജ്യസഭാ എം.പി ശ്രീ പി സന്തോഷ് കുമാർ സമ്മാനിച്ചു. ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ സി ടി അനീഷ് അധ്യക്ഷത വഹിച്ചു. നേരത്തെ പേരാവൂർ ബ്ലോക്ക് പഞ്ചായത്തിലെ മികച്ച കാർഷിക വിദ്യാലയമായും, മാതൃഭൂമി സ്വീഡ് ഹരിത ജ്യോതി പുരസ്‌കാരവും ഹരിതവിദ്യാലയ അവാർഡും ഈ വിദ്യാലയതിന് ലഭിച്ചിട്ടുണ്ട്. അധ്യാപകരുടെയും പി.റ്റി. എ യുടെയും സംയുക്ത പ്രവർത്തനങ്ങൾകൊണ്ട് കാർഷിക മേഖലയിൽ മികച്ച നേട്ടങ്ങൾ കൈവരിക്കാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞു.
ഈ വർഷത്തെ പഞ്ചായത്തിലെ മികച്ച കുട്ടികർഷകനായി ആറാം ക്ലാസ്സിൽ പഠിക്കുന്ന മാസ്റ്റർ ജോർജു ഷോജനെ തിരഞ്ഞെടുത്തു.

Related posts

കോഴിക്കോട് കൂടരഞ്ഞിയിൽ പുലിയിറങ്ങിയെന്ന് സംശയം

Aswathi Kottiyoor

സംസ്ഥാനത്ത് ഇന്നും നാളെയും കനത്ത മഴക്ക് സാധ്യത

Aswathi Kottiyoor

അർജുൻ്റെ കുടുംബം സിദ്ധരാമയ്യയെയും ഡി കെ ശിവകുമാറിനെയും കാണും, നാളെ കൂടിക്കാഴ്ച

Aswathi Kottiyoor
WordPress Image Lightbox