25.9 C
Iritty, IN
September 11, 2024
  • Home
  • Uncategorized
  • അർജുൻ്റെ കുടുംബം സിദ്ധരാമയ്യയെയും ഡി കെ ശിവകുമാറിനെയും കാണും, നാളെ കൂടിക്കാഴ്ച
Uncategorized

അർജുൻ്റെ കുടുംബം സിദ്ധരാമയ്യയെയും ഡി കെ ശിവകുമാറിനെയും കാണും, നാളെ കൂടിക്കാഴ്ച

കോഴിക്കോട് : ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുൻ്റെ കുടുംബാംഗങ്ങളും ജനപ്രതിനിധികളും നാളെ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ എന്നിവരെ കാണും. ഡ്രഡ്ജർ കൊണ്ടുവന്ന് എത്രയും വേഗം തെരച്ചിൽ പുനരാരംഭിക്കണമെന്ന് ആവശ്യപ്പെടാനാണ് സന്ദർശനം.

അർജുൻ്റെ ബന്ധു ജിതിൻ, എംകെ രാഘവൻ എംപി, മഞ്ചേശ്വരം എംഎൽഎ എക എം അഷറഫ്, കാർവാർ എംഎൽഎ സതീഷ് സെയ്ൽ എന്നിവരാണ് കർണാടക മുഖ്യമന്ത്രിയെയും ഉപ മുഖ്യമന്ത്രിയേയും കാണുക. കർണാടക സർക്കാരിൻ്റെ ഭാഗത്തുനിന്ന് അനുകൂല നിലപാട് ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് എ കെ എം അഷ്റഫ് എംഎൽഎ പറഞ്ഞു.

ഡ്രഡ്ജർ എത്തിക്കാനുള്ള കാലതാമസം മാത്രമേ ഉണ്ടാകൂവെന്നാണ് ഇവർ പ്രതീക്ഷിക്കുന്നത്. ഗംഗാവലി പുഴയിൽ മണ്ണ് അടിഞ്ഞതിനാൽ ഡ്രഡ്ജിംഗ് നടത്താതെ തെരച്ചിൽ സാധ്യമാകില്ല. ഡ്രഡ്ജർ കൊണ്ടുവരാൻ 96 ലക്ഷം രൂപ ചെലവാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Related posts

പാലക്കാട് അമ്മ മരിച്ചതറിഞ്ഞ് മകൻ ജീവനൊടുക്കി

Aswathi Kottiyoor

ഇന്ത്യയിൽ നിന്നുള്ള ഹജ്ജ് തീർഥാടകരുടെ ആദ്യ സംഘം മടങ്ങി

Aswathi Kottiyoor

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന

Aswathi Kottiyoor
WordPress Image Lightbox