23.9 C
Iritty, IN
July 2, 2024
  • Home
  • Kerala
  • തൊണ്ടിയിൽ സെന്റ് ജോൺസ് യു.പി.സ്കൂളിൽ ‘ധരണി സംരക്ഷണ ഭരണി’ സ്ഥാപിച്ചു.
Kerala

തൊണ്ടിയിൽ സെന്റ് ജോൺസ് യു.പി.സ്കൂളിൽ ‘ധരണി സംരക്ഷണ ഭരണി’ സ്ഥാപിച്ചു.

പേരാവൂർ:
തൊണ്ടിയിൽ സെന്റ് ജോൺസ് യു.പി.സ്കൂളിൽ പരിസ്ഥിതി സംരക്ഷണ സന്ദേശമുയർത്തി ക്ലാസ്മുറികളിൽ ധരണി സംരക്ഷണ ഭരണി സ്ഥാപിച്ചു. ഭരണികളുടെ വിതരണ ഉദ്ഘാടനം പി.ടി.എ പ്രസിഡന്റ് വിനോദ് നടുവത്താനിയിൽ, സ്കൂൾ അസി. മാനേജർ റവ.ഫാ. ജെറിൽ പന്തല്ലൂപറമ്പിൽ എന്നിവർ ചേർന്ന് സ്കൂൾ ലീഡർ ദർശൻ സുഹാസിന് നൽകിക്കൊണ്ട് നിർവ്വഹിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ സോജൻ വർഗീസ് പദ്ധതി വിശദീകരണം നടത്തി. മദർ പി.ടി. എ പ്രസിഡന്റ് ഗ്ലോറി റോബിൻ, പി.ടി.എ അംഗങ്ങളായ സിജോ ജോസ്, നയന അഗസ്റ്റിൻ, സന്തോഷ് എ.സി അധ്യാപകരായ ഷൈൻ എം ജോസഫ്, ജിജോ ജോസഫ്, നിനു ജോസഫ്, ജെസി അബ്രഹാം തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം വഹിച്ചു. ഉപയോഗശേഷം കുട്ടികൾ വലിച്ചെറിയുന്ന പേനകൾ സംഭരിക്കുകയും അത് ഉപകാരപ്രദമായ രീതിയിൽ ഉപയോഗിക്കുന്നതിന് തയ്യാറാക്കുകയും ചെയ്യുക എന്നതാണ് ഈ പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്. ‘കരുതാം കളയാം… ധരണി സംരക്ഷണ ഭ രണിയിൽ’ എന്നതാണ് പദ്ധതിയുടെ മുദ്രാവാക്യം.
പരിപാടിക്കായി പേരുകൾ നിർദ്ദേശിച്ച കുട്ടികൾക്ക് സമ്മാന വിതരണവും ചടങ്ങിൽ നടന്നു.

ചിത്രക്കുറിപ്പ്:തൊണ്ടിയിൽ സെൻറ് ജോൺസ് യുപി സ്കൂളിലെ ഭരണി സംരക്ഷണ ഭരണിയുടെ വിതരണ ഉദ്ഘാടനം പിടിഎ പ്രസിഡണ്ട് വിനോദ് നടുവത്താനിയിൽ, സ്കൂൾ അസിസ്റ്റൻറ് മാനേജർ റവ.ഫാദർ ജെറിൻ പന്തല്ലൂപറമ്പിൽ എന്നിവർ ചേർന്ന് സ്കൂൾ ലീഡർ ദർശൻ സുഹാസിന് നൽകിക്കൊണ്ട് നിർവഹിക്കുന്നു

Related posts

ആൾക്കൂട്ടവും തിക്കും തിരക്കും ഒഴിവാക്കി ഓണം ആഘോഷിക്കണം: മുഖ്യമന്ത്രി

Aswathi Kottiyoor

ജലസുരക്ഷയും കാലാവസ്ഥാ പൊരുത്തപ്പെടലും’ ശിൽപ്പശാല ചൊവ്വാഴ്ച

Aswathi Kottiyoor

കുട്ടികൾക്കും നവജാതശിശുക്കൾക്കും കരുതലായി ആരോഗ്യവകുപ്പ്

Aswathi Kottiyoor
WordPress Image Lightbox