25.1 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • സംസ്ഥാനത്ത് ലോഡ്‌ഷെഡിംഗ് ഉടന്‍ ഉണ്ടാകില്ല;പ്രതിസന്ധി മറികടക്കാന്‍ കൂടുതല്‍ വൈദ്യുതി വാങ്ങും
Uncategorized

സംസ്ഥാനത്ത് ലോഡ്‌ഷെഡിംഗ് ഉടന്‍ ഉണ്ടാകില്ല;പ്രതിസന്ധി മറികടക്കാന്‍ കൂടുതല്‍ വൈദ്യുതി വാങ്ങും

സംസ്ഥാനത്ത് ലോഡ്‌ഷെഡിംഗ് ഉടന്‍ ഉണ്ടാകില്ല. പ്രതിസന്ധി മറികടക്കാന്‍ കൂടുതല്‍ വൈദ്യുതി വാങ്ങും. ജലവൈദ്യുത ഉത്പാദനം കുറച്ചേക്കും. ഹ്രസ്വകാല കരാറിന് വൈദ്യുതി ബോര്‍ഡിന്റെ നീക്കം. അതേസമയം കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങണമോയെന്ന് ചര്‍ച്ച ചെയ്യാന്‍ മന്ത്രി കെ കൃഷ്ണന്‍കുട്ടി വിളിച്ച ഉന്നതതല യോഗം ഇന്ന് ചേരും.

കടുത്ത വൈദ്യുതി ക്ഷാമത്തിലേക്ക് നീങ്ങുന്നതിനാല്‍ ലോഡ്‌ഷെഡിംഗ് നടപ്പാക്കുന്നത് പരിഗണിക്കുന്നുണ്ടെന്ന് മന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മഴയുടെ ലഭ്യത കൂടിയില്ലെങ്കില്‍ സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടേണ്ടി വരുമെന്നും കെ കൃഷ്ണന്‍കുട്ടി വ്യക്തമാക്കി. കേരളത്തിലെ ഡാമുകളില്‍ നിലവില്‍ വെള്ളമില്ലാത്ത സ്ഥിതിയാണ്. ഡാമുകളില്‍ സംഭരണശേഷിയുടെ 37% മാത്രം വെള്ളമാണ് ബാക്കിയുള്ളത്.

മഴ കുറഞ്ഞത് വൈദ്യുതി ഉത്പാദത്തിന് വന്‍ തിരച്ചടിയായി. പുറത്ത് നിന്ന് അധിക വൈദ്യുതി വാങ്ങുന്നതിനുള്ള പദ്ധതി റദ്ദ് ചെയ്തതും പ്രതിസന്ധി വര്‍ധിപ്പിച്ചു. ആഭ്യന്തര വൈദ്യുത ഉത്പാദനം കുറഞ്ഞതിനാല്‍ പുറത്തുനിന്ന് ദിവസവും 10 കോടി രൂപക്ക് വൈദ്യുതി വാങ്ങുകയാണ്. വാങ്ങുന്ന വൈദ്യുതിയുടെ നിരക്ക് അനുസരിച്ച് വൈദ്യുതി നിരക്ക് ഉയരുകയും ചെയ്യുമെന്നും മന്ത്രി പറഞ്ഞിരുന്നു.

Related posts

കാപികോ റിസോര്‍ട്ട് പൂര്‍ണമായും പൊളിക്കണം; ഇല്ലെങ്കില്‍ ചീഫ് സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യ നടപടി

Aswathi Kottiyoor

അമേരിക്കയില്‍ അതിതീവ്ര വ്യാപനം; ഒറ്റദിവസം 10 ലക്ഷം പേര്‍ക്ക് കൊവിഡ്

Aswathi Kottiyoor

ഓര്‍മകള്‍ക്ക് മുന്നില്‍ ആദരം; ടിഎൻ ഗോപകുമാറിന്‍റെ ഓർമകൾക്ക് ഇന്ന് എട്ടാണ്ട്

Aswathi Kottiyoor
WordPress Image Lightbox