24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • റേഡിയോ ജോക്കി രാജേഷ് കൊലപാതക കേസിൽ വിധി ഇന്ന്; ഒന്നാം പ്രതിയെ കണ്ടെത്താനാകാതെ പൊലീസ്‌
Uncategorized

റേഡിയോ ജോക്കി രാജേഷ് കൊലപാതക കേസിൽ വിധി ഇന്ന്; ഒന്നാം പ്രതിയെ കണ്ടെത്താനാകാതെ പൊലീസ്‌

റേഡിയോ ജോക്കി രാജേഷ് കൊലപാതക കേസിൽ ശിക്ഷാ വിധി ഇന്ന്. പൊലീസ് അറസ്റ്റ് ചെയ്ത പതിനൊന്നു പ്രതികളിൽ രണ്ടും മൂന്നും പ്രതികൾ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ഇപ്പോഴും ഒന്നാം പ്രതിയെ അറസ്റ്റ് ചെയ്യാൻ കഴിയാത്ത പൊലീസിന് ഒൻപത് പ്രതികളെ കോടതി വെറുതെ വിട്ടതും തിരിച്ചടി ആയിരുന്നു.രാജേഷ് വധക്കേസില്‍ രണ്ടു പ്രതികള്‍ കുറ്റക്കാരെന്ന് വിധി. രണ്ടാം പ്രതി മുഹമ്മദ് സാലിഹ്, മൂന്നാം പ്രതി അപ്പുണ്ണി എന്നിവരാണ് കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയത്. തിരുവനന്തപുരം ഒന്നാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് വിധി പറഞ്ഞത്.കേസിലെ ഒമ്പതു പ്രതികളെ വെറുതെ വിട്ടു. ശിക്ഷ ഈ മാസം ഇന്ന് വിധിക്കും. കേസിലെ ഒന്നാം പ്രതിയും ഖത്തറിലെ വ്യവസായിയെ ഇതുവരെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല.സത്താറിന്റെ ഭാര്യയും നൃത്താധ്യാപികയുമായ യുവതിയുമായി, മുന്‍പ് വിദേശത്ത് ജോലിനോക്കിയിരുന്ന രാജേഷിനു ണ്ടായിരുന്ന സൗഹൃദം സത്താറിന്റെ കുടുംബത്തില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിരുന്നു. ഇതിനു പ്രതികാരമായി സത്താര്‍ നല്‍കിയ ക്വട്ടേഷനായിരുന്നു രാജേഷിന്റെ കൊലപാതകം.കിളിമാനൂര്‍ മടവൂരിലെ സ്വന്തം റെക്കോഡിങ് സ്റ്റുഡിയോക്കുള്ളില്‍ വെച്ച് പുലര്‍ച്ചെയായിരുന്നു കൊലപാതകം നടന്നത്. മുഹമ്മദ് സാലിഹിന്റെ നേതൃത്വത്തിലുള്ള ക്വട്ടേഷന്‍ സംഘം സ്റ്റുഡിയോയില്‍ കയറി രാജേഷിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന കുട്ടനും വെട്ടേറ്റിരുന്നു

Related posts

പേരാവൂർ ടൗണിൽ ലഹരിവിരുദ്ധ ഫ്ലാഷ് മോബും ബോധവൽക്കരണ പരിപാടിയും നടത്തി

Aswathi Kottiyoor

കോഴിക്കോട് ഓട്ടോ ഡ്രൈവറെ വെട്ടിക്കൊന്ന സംഭവം; പ്രതി അറസ്റ്റിൽ, കാർ കത്തിച്ചതും ഇയാൾ തന്നെ

Aswathi Kottiyoor

അതിരപ്പിള്ളിയില്‍ ആദിവാസി പെണ്‍കുട്ടിയെ മദ്യം നല്‍കി കൂട്ടബലാത്സംഗം ചെയ്തു

Aswathi Kottiyoor
WordPress Image Lightbox