30 C
Iritty, IN
October 2, 2024
  • Home
  • Uncategorized
  • *കഞ്ചാവ് കൈവശം വച്ച ഇരിങ്ങണ്ണൂർ സ്വദേശിയായ യുവാവിനെ പേരാവൂർ എക്‌സൈസ് പിടികൂടി*
Uncategorized

*കഞ്ചാവ് കൈവശം വച്ച ഇരിങ്ങണ്ണൂർ സ്വദേശിയായ യുവാവിനെ പേരാവൂർ എക്‌സൈസ് പിടികൂടി*

ഓണം സ്പെഷ്യൽ എൻഫോഴ്സ്മെന്റ് ഡ്രൈവിൻ്റെ ഭാഗമായി ചൊവ്വാഴ്ച വൈകിട്ട് പേരാവൂർ എക്സൈസ് ഇരുപത്തി നാലാം മൈലിൽ നടത്തിയ റെയ്ഡിൽ 25 ഗ്രാം കഞ്ചാവ് കൈവശം വച്ച വടകര ഇരിങ്ങണ്ണൂർ സ്വദേശിയായ യുവാവിനെ പേരാവൂർ എക്സൈസ് പിടികൂടി.

എടച്ചേരി ഇരിങ്ങണ്ണൂർ ഭാഗം താമസം പോന്തേക്കണ്ടി വീട്ടിൽ മുഹമ്മദ് അന്തലത്തിൽ (വയസ്: 28/2023) എന്നയാളെയാണ് പേരാവൂർ എക്സൈസ് പിടികൂടിയത്. ഇയാൾക്കെതിരെ എൻഡിപിഎസ് ആക്ട് പ്രകാരം കേസെടുത്തു.

എക്സൈസ് പ്രിവൻ്റീവ് ഓഫീസർ എം പി സജീവൻ്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ ഗ്രേഡ് പ്രിവന്റീവ് ഓഫീസർമാരായ ബാബുമോൻ ഫ്രാൻസിസ്, സി എം ജയിംസ്, സിവിൽ എക്സൈസ് ഓഫീസർ പി എസ് ശിവദാസൻ, വനിത സിവിൽ എക്സൈസ് ഓഫീസർ ഷീജ കാവളാൻ എന്നിവർ പങ്കെടുത്തു.

Related posts

പോളിങ്ബൂത്തിൽ ആറടി നീളമുള്ള അപ്രതീക്ഷിത അതിഥി; പേടിച്ച് ഉദ്യോഗസ്ഥരും വോട്ടർമാരും, വനംവകുപ്പുകാരെത്തി പിടികൂടി

Aswathi Kottiyoor

കാഴ്ചാ പരിമിതിയുള്ള പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; യുവാവ് അറസ്റ്റിൽ

Aswathi Kottiyoor

കരിപ്പൂരിൽ മുഹമ്മദിന്‍റെ വയറിൽ നിന്ന് കണ്ടെടുത്തത് 63 ലക്ഷം രൂപയുടെ സ്വർണം! വാങ്ങാനെത്തിയവരും കയ്യോടെ പിടിയിൽ

Aswathi Kottiyoor
WordPress Image Lightbox