24.3 C
Iritty, IN
October 6, 2024
  • Home
  • Uncategorized
  • കോട്ടയം നഗരത്തിൽ സ്ത്രീയെ വെട്ടിക്കൊല്ലാൻ ശ്രമം; പ്രതി പിടിയില്‍
Uncategorized

കോട്ടയം നഗരത്തിൽ സ്ത്രീയെ വെട്ടിക്കൊല്ലാൻ ശ്രമം; പ്രതി പിടിയില്‍

കോട്ടയം നഗരത്തിൽ അർധരാത്രിയിൽ നടുറോഡിൽ സ്ത്രീയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം. ബസേലിയോസ് കോളേജ് ജംഗ്ഷനില്‍ രാത്രി 12.30ന് ആണ് സംഭവം സംഭവം. കഴുത്തിന് വെട്ടേറ്റ സ്ത്രീയെ വെസ്റ്റ് പൊലീസ് ജനറൽ ആശുപത്രിയിൽ എത്തിച്ചു. കട്ടപ്പന സ്വദേശി ബാബു (ചുണ്ടെലി ബാബു) പൊലീസിന്‍റെ പിടിയിലായി. മദ്യലഹരിയിലാണ് പ്രതി ആക്രമണം നടത്തിയതെന്ന് സംശയിക്കുന്നു. കടത്തിണ്ണകളിൽ അന്തിയുറങ്ങാറുള്ള ബിന്ദു (40) എന്ന സ്ത്രീക്കാണ് വെട്ടേറ്റതെന്നും കൂടെ താമസിച്ചിരുന്ന ആളാണ് ബാബുവെന്നും പൊലീസ് പറഞ്ഞു. ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയായ ബാബു കാപ്പ നിയമപ്രകാരം ജയിലിലായിരുന്നു. കഴിഞ്ഞദിവസമാണ് പുറത്തിറങ്ങിയത്. ജനറൽ ആശുപത്രിയിൽ പ്രഥമ ശുശ്രൂഷയ്ക്കു ശേഷം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു മാറ്റിയ ബിന്ദുവിന്റെ നില ഗുരുതരമാണ്.

Related posts

തലസ്ഥാനത്ത് വീണ്ടും ജീവനെടുത്ത് ടിപ്പര്‍ ലോറി; സ്കൂട്ടര്‍ യാത്രക്കാരിയായ യുവതിക്ക് ദാരുണാന്ത്യം

ശസ്ത്രക്രിയക്കിടെ മുറിവിൽ കയ്യുറ കൂട്ടിത്തുന്നി; തിരുവനന്തപുരം ജനറൽ ആശുപത്രിക്കെതിരെ ഗുരുതര ആരോപണം

Aswathi Kottiyoor

സീനിയർ വിദ്യാർത്ഥിയുടെ ഫോണ്‍ കാണാനില്ല, തന്നെ സംശയിച്ചതിൽ മനംനൊന്ത് 17കാരി കോളജ് ഹോസ്റ്റലിൽ ജീവനൊടുക്കി

Aswathi Kottiyoor
WordPress Image Lightbox