22.2 C
Iritty, IN
September 17, 2024
  • Home
  • Uncategorized
  • സീനിയർ വിദ്യാർത്ഥിയുടെ ഫോണ്‍ കാണാനില്ല, തന്നെ സംശയിച്ചതിൽ മനംനൊന്ത് 17കാരി കോളജ് ഹോസ്റ്റലിൽ ജീവനൊടുക്കി
Uncategorized

സീനിയർ വിദ്യാർത്ഥിയുടെ ഫോണ്‍ കാണാനില്ല, തന്നെ സംശയിച്ചതിൽ മനംനൊന്ത് 17കാരി കോളജ് ഹോസ്റ്റലിൽ ജീവനൊടുക്കി

കടപ്പ: മൊബൈൽ ഫോണ്‍ മോഷ്ടിച്ചെന്ന ആരോപണത്തിന് പിന്നാലെ 17കാരി ജീവനൊടുക്കി. ഹോസ്റ്റലിലാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടത്. സീനിയർ വിദ്യാർത്ഥിയുടെ ഫോണ്‍ കാണാതായതിൽ തന്നെ സംശയിച്ചതിൽ മനം നൊന്താണ് വിദ്യാർത്ഥിനി ജീവനൊടുക്കിയത്. ആന്ധ്ര പ്രദേശിലെ ഇടുപ്പുളപായ ഓങ്ങല്ലൂരിലെ ഐഐഐടി കാമ്പസിലാണ് സംഭവം. ഇന്‍റർമീഡിയറ്റ് രണ്ടാം വർഷ വിദ്യാർഥിനി ചൊവ്വാഴ്ച രാത്രിയാണ് മരിച്ചത്.

ബപട്‌ല ജില്ലയിലെ ചിരാളയിൽ നിന്നുള്ള വിദ്യാർത്ഥിയാണ് 17കാരി. സ്റ്റഡി ടൈമിൽ കുട്ടിയെ കാണാതായതു കൊണ്ടാണ് സഹപാഠികൾ മുറിയിൽ അന്വേഷിച്ചെത്തിയത്. കോളജ് അധികൃതർ വെമ്പല്ലെ സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. കേസ് രജിസ്റ്റർ ചെയ്ത് മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം മാതാപിതാക്കൾക്ക് വിട്ടുകൊടുത്തു.

Related posts

5 വർഷത്തിന് ശേഷം വിദേശ വിനോദ സഞ്ചാരികൾക്ക് പ്രവേശന അനുമതിയുമായി ഉത്തര കൊറിയ – റിപ്പോർട്ട്

Aswathi Kottiyoor

ആധാർ കാർഡ് ഉണ്ടോ? സിബിൽ സ്കോർ കുറവാണെങ്കിലും വായ്പ റെഡി

Aswathi Kottiyoor

ആത്മീയ ടൂറിസത്തിന് ഊന്നല്‍; ലക്ഷദ്വീപിനെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമാക്കും

Aswathi Kottiyoor
WordPress Image Lightbox