27.5 C
Iritty, IN
October 6, 2024
  • Home
  • Uncategorized
  • തലശേരിയിൽ നിരവധി കേസുകളിലെ പ്രതി കഞ്ചാവുമായി അറസ്റ്റിൽ
Uncategorized

തലശേരിയിൽ നിരവധി കേസുകളിലെ പ്രതി കഞ്ചാവുമായി അറസ്റ്റിൽ

കണ്ണൂർ: കഞ്ചാവ് വിൽപനയ്ക്കിടെ നിരവധി നാർക്കോട്ടിക് കേസുകളിലെ പ്രതി പിടിയിൽ. തലശേരി എക്സൈസ് റെയിഞ്ച് പ്രിവന്റിവ് ഓഫീസർ വി. സുധീറിന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘം തലശേരി ജനറൽ ആശുപത്രിക്ക് കിഴക്ക് ഭാഗത്തുള്ള മൂപ്പൻസ് റോഡിലുള്ള ദേ ചായക്കട എന്ന കടയുടെ മുൻവശം വെച്ച് 23 ഗ്രാം കഞ്ചാവുമായി ധർമ്മടം കോർണേഷൻ സ്കൂളിനടുത്ത് അറക്കലകത്ത് വീട്ടിൽ എ. ഖലീലിനെയാണ് (39)നെയാണ് അറസ്റ്റ് ചെയ്ത്ഇയാൾക്കെതിരെഎൻ.ഡി.പി.എസ് ആക്ട് പ്രകാരം കേസെടുത്തിട്ടുണ്ട്.

ഖലീൽകണ്ണൂർ, കോഴിക്കോട്, ജില്ലകളിലെയും പോണ്ടിച്ചേരി സംസ്ഥാനത്തെയും നിരവധി നാർക്കോട്ടിക് കേസുകളിൽ ജയിൽശിക്ഷ അനുഭവിച്ച ആളാണ്.ഖലീൽ കർണ്ണാടകയിലെ മരിയാൽ ഗുഡിയിൽ നിന്ന് കഞ്ചാവും , എം.ഡി.എം.എ യും തലശേരിയിലെത്തിച്ചു വിൽപ്പന നടത്താറുണ്ടെന്ന് എക്സൈസിന്റെ ചോദ്യം ചെയ്യലിൽ സമ്മതിച്ചിട്ടുണ്ട്.

തലശ്ശേരി എക്സൈസ് സംഘം കുറെ ദിവസങ്ങളായി ഇയാളെ നിരീക്ഷിച്ചു വരികയായിരുന്നു.തലശേരി ജനറൽ ആശുപത്രിമാർക്കറ്റ് പരിസരത്തു നിന്നും ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ അതി സാഹസികമായാണ് എക്സൈസ് സംഘം പിടികൂടിയത്.

എക്സൈസ് സംഘത്തിൽ പ്രിവന്റീവ് ഓഫീസർ വി.കെ ഷിബു സിഇഒമാരായ സി.പി രതീഷ് , കെ. ബൈജേഷ് , വി. കെ, ഫൈസൽ , വനിത സി.ഇ.ഒ പി.പിഐശ്വര്യ എന്നിവരും പങ്കെടുത്തു. കഴിഞ്ഞ ദിവസം തലശേരി മാർക്കറ്റിൽ നിന്നും പിടികിട്ടാപുള്ളിയെ കഞ്ചാവുമായി എക്സൈസ് പിടികൂടിയിരുന്നു.

Related posts

റിപ്പബ്ലിക് ദിനമാഘോഷിച്ച് രാജ്യം;

Aswathi Kottiyoor

ജൂലൈ 4 വരെ കേരളത്തിൽ ഇടിമിന്നലോടെ മഴ; ഇന്ന് 2 ജില്ലകളിൽ യെല്ലോ അലർട്ട്, കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത

Aswathi Kottiyoor

ആലപ്പുഴയില്‍ പൊലീസ് ജീപ്പിടിച്ച് യുവകര്‍ഷകന് ദാരുണാന്ത്യം

Aswathi Kottiyoor
WordPress Image Lightbox