24 C
Iritty, IN
July 5, 2024
  • Home
  • Kerala
  • മിന്നു മണി നിശ്ചയദാർഢ്യമുള്ള തദ്ദേശീയ യുവതയുടെ പ്രതീകം: മുഖ്യമന്ത്രി
Kerala

മിന്നു മണി നിശ്ചയദാർഢ്യമുള്ള തദ്ദേശീയ യുവതയുടെ പ്രതീകം: മുഖ്യമന്ത്രി

നിശ്ചയദാർഢ്യമുള്ള തദ്ദേശീയ യുവതയുടെ പ്രതീകമാണ് ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം മിന്നു മണിയെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ തദ്ദേശീയ ജനതയുടെ അന്തർദേശീയ ദിനാഘോഷ ചടങ്ങിന്റെ ഉദ്ഘാടന വേദിയിൽ മിന്നു മണിയെ ആദരിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോക ക്രിക്കറ്റ് ഭൂപടത്തിൽ തന്റേതായ സ്ഥാനമുറപ്പിക്കാനും ക്രിക്കറ്റ് ലോകത്തിന്റെ നെറുകയിലെത്താനും മിന്നുവിനു കഴിയട്ടെയെന്നു മുഖ്യമന്ത്രി ആശംസിച്ചു. ഇന്ത്യൻ സീനിയർ 20-20 ടീമിൽ അംഗമാകുന്ന ആദ്യ മലയാളി ക്രിക്കറ്റ് താരമാണു വയനാട് സ്വദേശിയായ മിന്നുമണി. കേരള ടീമിനു വേണ്ടിയും ഇന്ത്യ എ ടീമിനു വേണ്ടിയും മികച്ച പ്രകടനം മിന്നു നടത്തി. വരും തലമുറയ്ക്കു മിന്നു മണി പ്രചോദനമാകട്ടെയെന്നും അദ്ദേഹം പറഞ്ഞു. വേദിയിൽ പൊന്നാടണയിയിച്ച് ആദരിച്ച ശേഷം മിന്നുവിനു ചുണ്ടൻ വള്ളത്തിന്റെ മാതൃകയും മുഖ്യമന്ത്രി സമ്മാനിച്ചു

Related posts

കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

Aswathi Kottiyoor

സംസ്ഥാന ബജറ്റ് 2022* *UPDATE*

Aswathi Kottiyoor

“ത​രം​ഗി​ണി’ ലോ​ക​സ​ഞ്ചാ​രം തു​ട​ങ്ങി

Aswathi Kottiyoor
WordPress Image Lightbox