23.8 C
Iritty, IN
July 5, 2024
  • Home
  • Kerala
  • അവിശ്വാസം: സഭയിൽ ചർച്ച തുടരും, വാദങ്ങൾ കടുപ്പിക്കാൻ പ്രതിപക്ഷം, പ്രതിരോധിക്കാൻ കേന്ദ്രം
Kerala Uncategorized

അവിശ്വാസം: സഭയിൽ ചർച്ച തുടരും, വാദങ്ങൾ കടുപ്പിക്കാൻ പ്രതിപക്ഷം, പ്രതിരോധിക്കാൻ കേന്ദ്രം

ന്യൂഡൽഹി∙ മണിപ്പുർ കലാപത്തിൽ കേന്ദ്രസർക്കാരിനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിന്മേലുള്ള ചർച്ച ഇന്ന് തുടരും. ചർച്ചയുടെ ഒന്നാംദിവസമായ ഇന്നലെ കേന്ദ്രസർക്കാരിനെതിരെ കടുത്ത ആരോപണങ്ങളാണ് പ്രതിപക്ഷം ലോക്സഭയിൽ ഉന്നയിച്ചത്. മണിപ്പുർ വിഷയത്തിൽ പ്രധാനമന്ത്രിയുടെ മൗനം ചോദ്യം ചെയ്ത പ്രതിപക്ഷം രൂക്ഷവിമർശനങ്ങൾ ഉന്നയിച്ചു.

ഇന്നും സമാനമായ രീതിയിൽ വാദ പ്രതിവാദങ്ങളോടെ സഭ പ്രക്ഷുബ്ധമായേക്കും. അവിശ്വാസപ്രമേയ ചർച്ചയിൽ രാഹുൽ ഗാന്ധി ആദ്യം സംസാരിക്കുമെന്നായിരുന്നു പുറത്തുവന്ന വിവരമെങ്കിലും കോൺഗ്രസ് എംപി ഗൗരവ് ഗൊഗോയ് ആണ് ചർച്ചകൾക്ക് തുടക്കമിട്ടത്. കേന്ദ്രത്തിനെതിരെ, പ്രതിപക്ഷത്തിനുവേണ്ടി സഭയിൽ ഗൗരവ് ഗൊഗോയി കത്തിക്കയറി.
മണിപ്പുർ വിഷയത്തിൽ പ്രധാനമന്ത്രി പാലിക്കുന്ന നിശബ്ദത ഭേദിക്കാൻ അവിശ്വാസപ്രമേയം കൊണ്ടുവരാൻ പ്രതിപക്ഷ സഖ്യം നിർബന്ധിതരായെന്നാണു ഗൗരവ് ഗൊഗോയ് പറഞ്ഞത്. പ്രധാനമന്ത്രി ഇതുവരെ മണിപ്പുരിൽ പോവത്തതെന്ത്, ഈ വിഷയം പാർലമെന്റിന് പുറത്ത് 30 സെക്കന്റ് സംസാരിക്കാൻ 80 ദിവസം വൈകിയതെന്ത്, മണിപ്പുർ മുഖ്യമന്ത്രിയെ മാറ്റാത്തതെന്ത്, തുടങ്ങി മൂന്ന് ചോദ്യങ്ങള്‍ ഗൊഗോയ് സഭയിൽ ഉയർത്തി കേന്ദ്രസർക്കാരിനെ പ്രതിരോധത്തിലാഴ്ത്തി.

ഇന്നലെ സഭയിൽ സംസാരിക്കാതിരുന്ന രാഹുൽ ഗാന്ധി ഇന്നോ നാളെയോ സംസാരിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി സഭയിലുള്ളപ്പോൾ സംസാരിക്കാനാണു രാഹുൽ താൽപ്പര്യപ്പെടുന്നതെന്നു കോൺഗ്രസ് വൃത്തങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. അമിത് ഷാ, നിർമല സീതാരാമൻ, സ്മൃതി ഇറാനി, ജ്യോതിരാദിത്യ സിന്ധ്യ തുടങ്ങിയവർ ഇന്ന് സംസാരിക്കുമെന്നാണു പ്രതീക്ഷിക്കുന്നത്. പ്രധാനമന്ത്രി നാളെ സഭയിൽ മറുപടി നൽകും.

Related posts

മ​റ്റ​ത്തൂ​ർ കു​ന്നി​ലെ കെ.​എ​സ്.​ഇ.​ബി സ​ബ്‌ സ്റ്റേ​ഷ​നി​ൽ പൊ​ട്ടി​ത്തെ​റി

Aswathi Kottiyoor

സൈറണിട്ട് ചീറിപ്പാഞ്ഞ ആംബുലൻസിൽ സംശയം;, വാഹനം തുറന്നപ്പോൾ ഞെട്ടിയത് പൊലീസ്

Aswathi Kottiyoor

ഊട്ടി പുഷ്പമേളക്ക് സമാപനം; എത്തിയത് 2.41 ലക്ഷം സഞ്ചാരികൾ

Aswathi Kottiyoor
WordPress Image Lightbox