24.9 C
Iritty, IN
October 5, 2024
  • Home
  • Iritty
  • വായന, സമൂഹം, സംസ്കാരം സംവാദം സംഘടിപ്പിച്ചു
Iritty

വായന, സമൂഹം, സംസ്കാരം സംവാദം സംഘടിപ്പിച്ചു

ഇരിട്ടി: മഹാത്മാ ഗാന്ധി കോളേജ് സെൻട്രൽ ലൈബ്രറിയുടെ നേതൃത്വത്തിൽ ഐ ക്യൂ എ സി യും, ബുക്ക് ക്ലബ്ബും ചേർന്ന് വായന, സമൂഹം, സംസ്കാരം എന്ന വിഷയത്തിൽ ചർച്ച സംഘടിപ്പിച്ചു. എം ജി കോളേജ് പ്രിൻസിപ്പാൾ ഡോ. ആർ. സ്വരൂപ ഉദ്‌ഘാടനം ചെയ്തു. ഐ ക്യൂ എ സി കോഡിനേറ്ററും ഇംഗ്ളീഷ് വിഭാഗം അസോ.പ്രൊഫസറുമായ പ്രമോദ് വെള്ളച്ചാൽ, ഇംഗ്ളീഷ് വിഭാഗം അസോ. പ്രൊഫ. ഡോ. റജി പായിക്കാട്ട്, ലൈബ്രറി കമ്മിറ്റി കൺവീനറും ഹിന്ദി വിഭാഗം മേധാവിയുമായ ഡോ. എം. മീര, ലൈബ്രെറിയൻ ഡോ. എം. ലിൻഷ എന്നിവർ സംസാരിച്ചു. മാറിവരുന്ന സാമൂഹ്യ സാഹചര്യത്തിൽ വായനയുടെ പ്രാധാന്യം എന്താണെന്നും, സമൂഹത്തേയും സംസ്കാരത്തെയും വായന എത്രമാത്രം സ്വാധീനിക്കുന്നു എന്നതിനെക്കുറിച്ചും ചർക്ക നടന്നു. ആന്യുവൽ ബെസ്ററ് റീഡർ അവാർഡ് ബി എസ് സി ഫിസിക്സ് വിദ്യർത്ഥിനി ക്രിസ്റ്റി ജിജിക്ക് പ്രിൻസിപ്പാൾ സമ്മാനിച്ചു.

Related posts

ജനത്തിരക്കിലമർന്ന് ഇരിട്ടി ഗ്രീന്‍ലീഫ് പുഷ്‌പോത്സവം 8 ന് സമാപിക്കും

Aswathi Kottiyoor

കോവിഡിൽ വിറങ്ങലിച്ച് ഇരിട്ടി മേഖല – ഒരു മാസത്തിനിടെ മരിച്ചത് 30 പേർ – നിലവിൽ 2372 രോഗികൾ…..

Aswathi Kottiyoor

ടി പി ആർ നിരക്ക് ഉയർന്നുതന്നെ – ഇരിട്ടി നഗരസഭയിൽ രോഗവ്യാപനം കണ്ടെത്തുന്നതിനായി സാർവത്രിക പരിശോധനാക്യാമ്പിന്‌ തുടക്കം

Aswathi Kottiyoor
WordPress Image Lightbox