27.8 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • മയ്യഴിപ്പുഴയിൽ യുവാവിനെ ഒഴുക്കിൽപ്പെട്ട് കാണാതായി
Uncategorized

മയ്യഴിപ്പുഴയിൽ യുവാവിനെ ഒഴുക്കിൽപ്പെട്ട് കാണാതായി

മയ്യഴി: കിടഞ്ഞി തുരുത്തിമുക്കിലെ ബോട്ടുജെട്ടിക്കു സമീപം പുഴയില്‍ ഒഴുക്കില്‍പ്പെട്ട് യുവാവിനെ കാണാതായി.കുളിക്കാനിറങ്ങിയതാണ്.ഫയര്‍ഫോഴ്‌സിന്റെ നേതൃത്വത്തിൽ തെരച്ചില്‍ നടക്കുകയാണ്.ഓര്‍ക്കാട്ടേരി ഏറാമ്മല ചെറുകുളങ്ങര അശോകന്റെ മകന്‍ അനൂപ് (28 )നെയാണ് കാണാതായത്.വ്യാഴാഴ്ച്ച വൈകുന്നേരം അഞ്ചരമണിക്കാണ് അപകടം.നാല് സുഹൃത്തുക്കളോടൊപ്പം തോണിയിലെത്തി കിടഞ്ഞി ബോട്ടുജെട്ടിക്കു മുകളില്‍ നിന്ന് പുഴയിലേക്ക് ചാടി കുളിക്കുന്നതിനിടയിലായിരുന്നു യുവാവിനെ കണാതായത്.

പുഴയുടെ വിവിധ ഭാഗങ്ങളില്‍ നാട്ടുകാരും ഫയര്‍ഫോഴ്സും ചേര്‍ന്ന് തിരച്ചില്‍ നടത്തുകയാണ്. വടകര മഹി കനാലിന്റെ ഭാഗമായി തുരുത്തിയില്‍ നിര്‍മിക്കുന്ന ബോട്ടുജെട്ടിക്കു സമീപമാണ് അപകടമുണ്ടായത്.

Related posts

കാമുകിക്ക് പകരം വേഷം മാറി പരീക്ഷയെഴുതാനെത്തിയ യുവാവ് പിടിയിൽ

Aswathi Kottiyoor

ചികിത്സാവശ്യത്തിന് മകൾ ആശുപത്രിയിൽ, കിടപ്പിലായ അമ്മയെ നോക്കാൻ ആളില്ല, കൈത്താങ്ങുമായി കോവളം ജനമൈത്രി പൊലീസ്

അത്തിക്കണ്ടം അമ്മയ്ക്ക് പൊങ്കാല സമർപ്പിച്ചു

Aswathi Kottiyoor
WordPress Image Lightbox