24.2 C
Iritty, IN
October 6, 2024
  • Home
  • Kerala
  • ഡിജിറ്റൽ സയൻസ്‌ പാർക്ക്‌: ഒന്നാംഘട്ട പ്രവർത്തനങ്ങൾക്ക്‌ ഇന്ന്‌ തുടക്കം
Kerala

ഡിജിറ്റൽ സയൻസ്‌ പാർക്ക്‌: ഒന്നാംഘട്ട പ്രവർത്തനങ്ങൾക്ക്‌ ഇന്ന്‌ തുടക്കം

ഡിജിറ്റൽ സയൻസ് പാർക്കിന്റെ ഒന്നാംഘട്ട പ്രവർത്തങ്ങൾക്ക്‌ ചൊവ്വാഴ്ച തുടക്കമാകും. ടെക്നോപാർക്ക് ഫെയ്‌സ്‌ -നാലിൽ ഡിജിറ്റൽ സർവകലാശാലയോട്‌ ചേർന്നാണ്‌ പാർക്ക് യാഥാർഥ്യമാകുന്നത്. കബനി ബിൽഡിങ്ങിൽ ചൊവ്വ പകൽ 12ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ ആദ്യഘട്ടം ഉദ്‌ഘാടനം ചെയ്യും.

പാർക്കിനായി 13.95 ഏക്കർ സ്ഥലം ഡിജിറ്റൽ സർവകലാശാലയ്ക്ക്‌ കൈമാറും. 1515 കോടി രൂപയാണ്‌ ചെലവ്‌. 1,50,000 ചതുരശ്രയടി വിസ്തീർണമുള്ള രണ്ടു കെട്ടിടമാകും പാർക്കിൽ ആദ്യമുണ്ടാകുക. വിവിധ ബിസിനസ് യൂണിറ്റുകൾക്കും സ്റ്റാർട്ടപ്പുകൾക്കും വ്യവസായങ്ങൾക്കുമായി പൊതുവായ ജോലിസ്ഥലങ്ങളും വ്യക്തിഗത വർക്ക്‌ യൂണിറ്റുകളുമുണ്ടാകും. ഉദ്ഘാടന ചടങ്ങിൽ മന്ത്രി ജി ആർ അനിൽ അധ്യക്ഷനാകും.

സ്റ്റാർട്ടപ്‌ മിഷൻ ആസ്ഥാന മന്ദിരോദ്ഘാടനം ഇന്ന്‌

കേരള സ്റ്റാർട്ടപ്‌ മിഷന്റെ നവീകരിച്ച ആസ്ഥാന മന്ദിരോദ്ഘാടനം ടെക്നോപാർക്കിലെ തേജസ്വിനിയിൽ ചൊവ്വ പകൽ 11ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. സ്റ്റാർട്ടപ്പുകൾക്ക് നൽകുന്ന ലീപ് അംഗത്വ കാർഡ്‌ പ്രകാശിപ്പിക്കും. സ്റ്റാർട്ടപ്‌ ഇൻകുബേഷൻ കേന്ദ്രങ്ങളെ ലീപ് (ലോഞ്ച്, എംപവർ, ആക്സിലറേറ്റ്, പ്രോസ്പർ) കോ–- -വർക്കിങ്‌ സ്‌പെയ്സുകളെന്ന് പുനർനാമകരണം ചെയ്ത് സംസ്ഥാനത്തുടനീളം കേന്ദ്രങ്ങൾ തുടങ്ങുന്നതിനാണ് സ്റ്റാർട്ടപ്‌ മിഷൻ പദ്ധതിയിട്ടിരിക്കുന്നത്.

അനുയോജ്യമായ വർക്ക് സ്റ്റേഷനുകൾ മുൻകൂട്ടി കണ്ടെത്താനും ഉറപ്പാക്കാനുമുള്ള സൗകര്യം, കെഎസ്‌യുഎമ്മി‌ന്റെ എല്ലാ ഇൻകുബേഷൻ കേന്ദ്രങ്ങളിലേക്കുമുള്ള പ്രവേശനം, പരിപാടികളിൽ പങ്കെടുക്കുന്നതിന് 25 ശതമാനം സബ്സിഡി, രാജ്യത്തുടനീളമുള്ള ലീപ് കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനം, ഇന്റേൺഷിപ്പുകൾക്കൊപ്പം സാങ്കേതിക പരിശീലനം, സ്റ്റാർട്ടപ്‌ മാച്ച് മേക്കിങ്‌ അവസരം, നിക്ഷേപകരുമായി ആശയവിനിമയത്തിനുള്ള അവസരം തുടങ്ങിയവ ലീപ് അംഗത്വ കാർഡിലൂടെ ലഭിക്കുമെന്ന്‌ കെഎസ്‌യുഎം സിഇഒ അനൂപ് അംബിക പറഞ്ഞു.

Related posts

കെ.സി.വൈ.എം മാനന്തവാടി രൂപതയുടെ നേതൃത്വത്തിൽ ദീപശിഖാപ്രയാണം സംഘടിപ്പിച്ചു

മാധ്യമശ്രീ പുരസ്കാരം കെ.കെ. കീറ്റുകണ്ടിക്ക്

Aswathi Kottiyoor

6 മാസത്തിനുള്ളിൽ തകർന്ന റോഡുകളിൽ വിജിലൻസ് പരിശോധന

Aswathi Kottiyoor
WordPress Image Lightbox