23.1 C
Iritty, IN
September 16, 2024
  • Home
  • Uncategorized
  • കേളകത്തെ വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ടിനെ വഴിയിൽ തടഞ്ഞ് വച്ച് മർദ്ദിച്ചതായി പരാതി
Uncategorized

കേളകത്തെ വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ടിനെ വഴിയിൽ തടഞ്ഞ് വച്ച് മർദ്ദിച്ചതായി പരാതി

പേരാവൂർ: കേളകം വ്യാപാരി വ്യവസായി ഏകോപന സമിതി നേതാവിനെ വാഹനം തടഞ്ഞ് മർദ്ദിച്ചതായി പരാതി.തലക്ക് പരിക്കേറ്റ കേളകം പള്ളിയറ സ്വദേശി പി.ജെ.റെജീഷിനെ(40)പേരാവൂർ താലൂക്കാസ്പത്രിയിൽ പ്രവേശിപ്പിച്ചു.ഞായറാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം.കേളകത്ത് നിന്ന് കൊട്ടിയൂരിലെ കുടുംബ വീട്ടിലേക്ക് ബൈക്കിൽ പോകവെ തലക്കാണിയിൽ വെച്ച് കോൺഗ്രസ് പ്രാദേശിക നേതാവും സംഘവും തടഞ്ഞ് നിർത്തി മർദ്ദിക്കുകയായിരുന്നുവെന്ന് റെജീഷ് പറഞ്ഞു.വർഷങ്ങളായി കോൺഗ്രസ് പ്രവർത്തകനായിരുന്ന റെജീഷ് ഒന്നര മാസം മുൻപാണ് സി.പി.എമ്മിൽ ചേർന്നത്.രാഷ്ട്രീയ വിരോധമാണ് മർദ്ദനത്തിന് പിന്നിലെന്ന് റെജീഷ് പറയുന്നു.കേളകത്തെ ബൂൺ ടീസ്റ്റാൾ ഉടമയായ റെജീഷ് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കേളകം യൂണിറ്റ് പ്രസിഡന്റാണ്.

Share our post

Related posts

ജലക്ഷാമം രൂക്ഷമാവുന്നു; കാർ കഴുകാനും ചെടി നനയ്ക്കാനും കുടിവെള്ളം ഉപയോഗിച്ചവർക്ക് പിഴ ചുമത്തി ബംഗളുരു അധികൃതർ

Aswathi Kottiyoor

കൊൽക്കത്തയിലെ ഡോക്ടറുടെ കൊലപാതകം; മരണശേഷം പീഡനമെന്ന് സംശയം, 3 ജൂനിയർ ഡോക്ടർമാരെ ചോദ്യം ചെയ്യും

Aswathi Kottiyoor

മൂന്നാറിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്

Aswathi Kottiyoor
WordPress Image Lightbox