23.8 C
Iritty, IN
October 6, 2024
  • Home
  • Uncategorized
  • ഗ്രോ വാസു റിമാന്റില്‍; ജാമ്യം അംഗീകരിക്കാന്‍ തയ്യാറായില്ല
Uncategorized

ഗ്രോ വാസു റിമാന്റില്‍; ജാമ്യം അംഗീകരിക്കാന്‍ തയ്യാറായില്ല

പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഗ്രോ വാസു റിമാന്റ് ചെയ്തു. 2016 ല്‍ നിലമ്പൂര്‍ ഏറ്റുമുട്ടല്‍ കൊലപാതകത്തിനെതിരെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഗ്രോ വാസു പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. മോര്‍ച്ചറിക്കു മുന്‍പില്‍ സംഘം ചേര്‍ന്നതിനും മാര്‍ഗതടസം സൃഷ്ടിച്ചതിനും മെഡിക്കല്‍ കോളജ് പൊലീസ് എടുത്ത കേസിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.കുന്ദമംഗലം കോടതിയില്‍ ഹാജരാക്കിയപ്പോള്‍ സ്വന്തം ജാമ്യം അംഗീകരിക്കാന്‍ ഗ്രോ വാസു തയാറായില്ല. ഇതോടെ കോടതി ഗ്രോ വാസുവിനെ 14 ദിവസത്തേക്ക് റിമാന്റ് ചെയുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട് എല്‍പി വാറണ്ടും നിലവിലുണ്ടായിരുന്നു. പിഴ അടയ്ക്കില്ലെന്നും കോടതിയില്‍ കേസ് സ്വന്തമായി വാദിക്കുമെന്നും ഗ്രോ വാസു പറഞ്ഞതായി പൊലീസ് പറയുന്നു. തുടര്‍ന്ന്, കുന്ദമംഗലം കോടതിയില്‍ ഹാജരാക്കി. എന്നാല്‍, മജിസ്ട്രേറ്റ് സ്വന്തം ജാമ്യത്തില്‍ വിട്ടെങ്കിലും രേഖകളില്‍ ഒപ്പു വയ്ക്കാനും കുറ്റം സമ്മതിക്കാനും ഗ്രോ വാസു തയ്യാറായില്ല.മുന്‍കാല സഹപ്രവര്‍ത്തകരായ മോയിന്‍ ബാപ്പു അടക്കമുള്ളവര്‍ കോടതിയില്‍ എത്തി ഗ്രോ വാസുവുമായി ചര്‍ച്ച നടത്തിയെങ്കിലും ഭരണ കൂടത്തോടുള്ള പ്രതിഷേധമായതിനാല്‍ കോടതി രേഖകളില്‍ ഒപ്പുവെക്കാന്‍ കഴിയില്ലെന്ന നിലപാട് ഗ്രോ വാസു സ്വീകരിക്കുകയായിരുന്നു.

Related posts

മുഖ്യമന്ത്രി സ്വാധീനിച്ചത് പരാതിക്കാരൻ കണ്ടോ?: കടുത്ത വിമർശനവുമായി ലോകായുക്ത

Aswathi Kottiyoor

ഒരു വയസുകാരനെ മർദിച്ച് അമ്മ; ദൃശ്യങ്ങൾ അച്ഛന് അയച്ചുകൊടുത്തു; യുവതി കസ്റ്റഡിയിൽ, കേസെടുത്ത് ബാലാവകാശ കമ്മീഷൻ

Aswathi Kottiyoor

‘എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയെ കുത്തിയത് 14 പേരുടെ കെഎസ് യു-ഫ്രട്ടേണിറ്റി സംഘം’, ആരോപണവുമായി യൂണിയൻ ചെയർമാൻ

Aswathi Kottiyoor
WordPress Image Lightbox