24.5 C
Iritty, IN
November 28, 2023
  • Home
  • Uncategorized
  • അറ്റകുറ്റപ്പണിക്കിടെ മണ്ണുമാന്തിയന്ത്രം റെയിൽവേ ട്രാക്കിലേക്ക്‌ മറിഞ്ഞു
Uncategorized

അറ്റകുറ്റപ്പണിക്കിടെ മണ്ണുമാന്തിയന്ത്രം റെയിൽവേ ട്രാക്കിലേക്ക്‌ മറിഞ്ഞു

നീലേശ്വരം: അറ്റക്കുറ്റപ്പണിക്കിടെ മണ്ണുമാന്തി യന്ത്രം സമീപത്തെ റയിൽവെ ട്രാക്കിലേക്ക്‌ മറിഞ്ഞ് അപകടം. വെള്ളിയാഴ്ച രാത്രി പത്തോടെ നീലേശ്വരം പള്ളിക്കരയിലാണ്‌ അപകടം.
ട്രാക്കിന് സമീപത്തൂടെ മണ്ണുമാന്തി യന്ത്രം നീങ്ങുമ്പോഴാണ്‌ മറിഞ്ഞത്. ഇതര സംസ്ഥാന തൊഴിലാളിയായ ഡ്രൈവര്‍ ഒരുവശത്തേക്ക്‌ ചാടിയതിനാല്‍ രക്ഷപ്പെട്ടു. ഉടൻ മറ്റൊരു മണ്ണുമാന്തി യന്ത്രം എത്തിച്ച് അപകടത്തില്‍പ്പെട്ട വാഹനത്തെ മാറ്റുകയായിരുന്നു.
ഈസമയം കണ്ണൂര്‍ ഭാഗത്തുനിന്ന് കാഞ്ഞങ്ങാട് ഭാഗത്തേക്ക് ട്രെയിന്‍ സര്‍വീസില്ലായിരുന്നതിനാൽ കൂടുതൽ അപകടം ഒഴിവായി. സംഭവത്തിൽ റെയിൽവെ അധികൃതര്‍ അന്വേഷണം തുടങ്ങി

Related posts

🛑🔰ജീപ്പ് കുഴിയില്‍ വീണു; ഉയര്‍ത്താന്‍ ശ്രമിക്കുന്നതിനിടെ തെന്നി ദേഹത്ത് വീണു; യുവാവിന് ദാരുണാന്ത്യം

Aswathi Kottiyoor

ഡല്‍ഹി മദ്യനയക്കേസ്: എഎപി എംപി സഞ്ജയ് സിങ്ങിനെ അറസ്റ്റ് ചെയ്ത് ഇ.ഡി

Aswathi Kottiyoor

രജൗരി ഏറ്റുമുട്ടലിൽ രണ്ട് സൈനികർക്ക് വീരമൃത്യു; 4 പേർക്ക് പരിക്ക്

WordPress Image Lightbox