24.4 C
Iritty, IN
October 4, 2024
  • Home
  • Kerala
  • കോവിഡ്‌ അനന്തര ആരോഗ്യപ്രശ്‌നം ; പ്രതിരോധശേഷിക്ക്‌ കടൽപ്പായൽ 
ഉൽപ്പന്നവുമായി സിഎംഎഫ്ആർഐ
Kerala

കോവിഡ്‌ അനന്തര ആരോഗ്യപ്രശ്‌നം ; പ്രതിരോധശേഷിക്ക്‌ കടൽപ്പായൽ 
ഉൽപ്പന്നവുമായി സിഎംഎഫ്ആർഐ

കോവിഡ്‌ അനന്തര ആരോഗ്യപ്രശ്‌നങ്ങളുള്ളവരുടെ പ്രതിരോധശേഷി വർധിപ്പിക്കാൻ കടൽപ്പായലിൽനിന്ന്‌ പ്രകൃതിദത്ത ഉൽപ്പന്നവുമായി കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ). കടൽപ്പായലുകളിൽ അടങ്ങിയിരിക്കുന്ന ഫലപ്രദമായ ബയോആക്ടീവ് സംയുക്തങ്ങൾ ഉപയോഗിച്ചാണ് കടൽമീൻ ഇമ്യുണോആൽഗിൻ എക്‌സ്‌ട്രാക്റ്റ് എന്ന ഉൽപ്പന്നം നിർമിച്ചത്. സാർസ് കോവി -2 ഡെൽറ്റ വകഭേദങ്ങളെ പ്രതിരോധിക്കാനുള്ള ആന്റി വൈറൽ ഗുണങ്ങളും ഈ ന്യൂട്രാസ്യൂട്ടിക്കൽ ഉൽപ്പന്നത്തിനുണ്ട്.

പൂർണമായും പ്രകൃതിദത്ത ചേരുവകൾ ഉപയോഗിച്ചുള്ള ഉൽപ്പന്നത്തിന് പാർശ്വഫലങ്ങളില്ലെന്ന്‌ ഗവേഷണത്തിന് നേതൃത്വം നൽകിയ സിഎംഎഫ്ആർഐയിലെ മറൈൻ ബയോടെക്‌നോളജി ഫിഷ് ന്യൂട്രീഷൻ ആൻഡ്‌ ഹെൽത്ത് ഡിവിഷൻ മേധാവി ഡോ. കാജൽ ചക്രവർത്തി പറഞ്ഞു. സാർസ് കോവി -2 ഡെൽറ്റ വകഭേദങ്ങൾ ബാധിച്ച കോശങ്ങളിൽ വൈറസ്ബാധയുടെ വ്യാപ്തി കുറയ്‌ക്കാനും അമിത അളവിലുള്ള സൈറ്റോകൈൻ ഉൽപ്പാദനം നിയന്ത്രിച്ച് പ്രതിരോധസംവിധാനം മെച്ചപ്പെടുത്താനും ഇത്‌ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സിഎംഎഫ്ആർഐ വികസിപ്പിക്കുന്ന പത്താമത്തെ ന്യൂട്രാസ്യൂട്ടിക്കൽ ഉൽപ്പന്നമാണിത്. മരുന്നായല്ല, ഭക്ഷ്യപൂരകങ്ങളായി ഉപയോഗിക്കുന്നവയാണ് ന്യൂട്രാസ്യൂട്ടിക്കൽ ഉൽപ്പന്നങ്ങൾ. നേരത്തേ പ്രമേഹം, സന്ധിവേദന, അമിതവണ്ണം, രക്തസമ്മർദം, തൈറോയ്‌ഡ്, ഫാറ്റി ലിവർ (കൊഴുപ്പടിഞ്ഞുള്ള കരൾവീക്കം) എന്നീ രോഗങ്ങളെ ചെറുക്കുന്ന ഉൽപ്പന്നങ്ങൾ സിഎംഎഫ്ആർഐ കടൽപ്പായലിൽനിന്ന്‌ വികസിപ്പിച്ചിരുന്നു. പുതിയ ഉൽപ്പന്നം വ്യാവസായികമായി ഉൽപ്പാദിപ്പിക്കാനും മരുന്നുനിർമാണ മേഖലയ്‌ക്ക്‌ സാങ്കേതികവിദ്യ കൈമാറാനും നടപടി പുരോഗമിക്കുന്നു.

Related posts

സം​സ്ഥാ​ന​ത്ത് കോ​വി​ഡ് രോ​ഗി​ക​ളു​ടെ ഡി​സ്ചാ​ര്‍​ജ് മാ​ര്‍​ഗ​രേ​ഖ പു​തു​ക്കി.

Aswathi Kottiyoor

ചാന്ദ്രയാൻ 3: തൊടുത്തു ചന്ദ്രനിലേക്ക്

Aswathi Kottiyoor

വാനരവസൂരി ;ജില്ലയിലും മുൻകരുതൽ

Aswathi Kottiyoor
WordPress Image Lightbox