23.8 C
Iritty, IN
October 5, 2024
  • Home
  • Iritty
  • മണിപ്പുരിനെ രക്ഷിക്കുക;എൽഡിഎഫ്‌ ജനകീയ കൂട്ടായ്‌മ 27ന്‌
Iritty

മണിപ്പുരിനെ രക്ഷിക്കുക;എൽഡിഎഫ്‌ ജനകീയ കൂട്ടായ്‌മ 27ന്‌

മണിപ്പുരിനെ രക്ഷിക്കുക’ എന്ന സന്ദേശമുയർത്തി 27ന്‌ രാവിലെ പത്തുമുതൽ പകൽ രണ്ടുവരെ സംസ്ഥാനത്തെ മുഴുവൻ മണ്ഡലത്തിലും പതിനായിരങ്ങളെ പങ്കെടുപ്പിച്ച്‌ എൽഡിഎഫ്‌ ജനകീയ കൂട്ടായ്‌മ സംഘടിപ്പിക്കുമെന്ന്‌ കൺവീനർ ഇ പി ജയരാജൻ അറിയിച്ചു. മണിപ്പുരിൽ നടക്കുന്ന അക്രമത്തിന്റെ ചെറിയ ഭാഗംമാത്രമാണ്‌ ഇപ്പോൾ പുറത്തുവന്നത്‌. ലോകരാഷ്ട്രങ്ങൾക്കുമുന്നിൽ ഇന്ത്യ തലകുനിക്കേണ്ട അവസ്ഥയാണ്‌. അക്രമികൾക്കെതിരെ നടപടി സ്വീകരിക്കാൻ തയ്യാറാകാത്ത സംസ്ഥാന സർക്കാരിനെ കേന്ദ്രം സംരക്ഷിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ജനകീയ കൂട്ടായ്‌മയ്ക്ക്‌ മുന്നോടിയായി ജില്ലകളിൽ ഞായറാഴ്‌ച എൽഡിഎഫ്‌ യോഗം ചേരും. തിങ്കളാഴ്‌ച മണ്ഡലം കമ്മിറ്റിയും. സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന ‘കേരളോത്സവം’ പരിപാടിക്ക്‌ എൽഡിഎഫ്‌ പൂർണ പിന്തുണ നൽകും. നവംബർ ഒന്നുമുതൽ ഏഴുവരെ തിരുവനന്തപുരത്ത്‌ നടക്കുന്ന പരിപാടിയുടെ ഭാഗമായി സെമിനാറും സിമ്പോസിയങ്ങളും നടക്കും.

രാജ്യത്ത്‌ വർഗീയ ശിഥിലീകരണം ലക്ഷ്യമിട്ടുള്ള ഏക സിവിൽ കോഡ്‌ നീക്കത്തിൽനിന്ന്‌ കേന്ദ്ര സർക്കാർ പിന്തിരിയണമെന്ന്‌ എൽഡിഎഫ്‌ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. വിഷയത്തിൽ എൽഡിഎഫിലെ എല്ലാ പാർടിയും വിപുലമായ സെമിനാറും പരിപാടിയും സംഘടിപ്പിക്കും.
മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന എൽഡിഎഫ് യോഗം മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തിയതായും ഇ പി ജയരാജൻ പറഞ്ഞു.

Related posts

ശുചീകരണ തൊഴിലാളികളെ ആദരിച്ചു.

Aswathi Kottiyoor

ലോ​ക്ക് ഡൗ​ണ്‍ ; ഇ​രി​ട്ടി പോ​ലീ​സ് സ​ബ് ഡി​വി​ഷ​നി​ല്‍ 25 കേ​ന്ദ്ര​ങ്ങ​ളി​ല്‍ പോ​ലീ​സ് പി​ക്കറ്റ് പോ​സ്റ്റ്

കെ എസ് ഇ ബി ജീവനക്കാർ ആംബുലൻസ് കൈമാറി

Aswathi Kottiyoor
WordPress Image Lightbox