23.3 C
Iritty, IN
July 27, 2024
  • Home
  • Iritty
  • കെ എസ് ഇ ബി ജീവനക്കാർ ആംബുലൻസ് കൈമാറി
Iritty

കെ എസ് ഇ ബി ജീവനക്കാർ ആംബുലൻസ് കൈമാറി

ഇരിട്ടി : ആറളം, മുഴക്കുന്ന് പ്രദേശങ്ങളിലെ ആദിവാസി കോളനി നിവാസികൾക്കായി കെ എസ് ഇ ബി ജീവനക്കാർ ആംബുലൻസ് കൈമാറി. ആംബുലൻസിന്റെ കൈമാറ്റം കാക്കയങ്ങാട് ശ്രീ പാർവ്വതി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ
രാജ്യസഭാംഗം ഡോ. വി. ശിവദാസൻ എം.പി നിർവഹിച്ചു.
സംസ്ഥാനത്ത് ആദ്യമായാണ് കെ എസ് ഇ ബി ജീവനക്കാർ ചേർന്ന് ഒരു ആംബുലൻസ് വാങ്ങി ഗ്രാമപഞ്ചായത്തുകൾക്ക് നൽകുന്നത്. കണ്ണൂർ, കാസർകോട്, വയനാട്, ജില്ലകളിലെ കെ എസ് ഇ ബി ജീവനക്കാരുടെ നേതൃത്വത്തിലാണ് ആറളം, മുഴക്കുന്ന് ഗ്രാമ പഞ്ചായത്തുകളിലെ മുഴുവൻ ആദിവാസി വിഭാഗങ്ങൾക്ക് ഉൾപ്പെടെ സൗജന്യ സേവനം ഉറപ്പുവരുത്തുന്നതിനായി ആംബുലൻസ് വാങ്ങി നൽകിയത്. ചടങ്ങിൽ പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.സുധാകരൻ അധ്യക്ഷത വഹിച്ചു. കെ എസ് ഇ ബി നോർത്ത് മലബാർ ഡിസ്ട്രിബൂഷൻ ചീഫ് എഞ്ചിനീയർ കെ.ആർ. രാജൻ, മുഴക്കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടി.ബിന്ദു, ആറളം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി.കെ. രാജേഷ്, കണ്ണൂർ ഡെപ്യൂട്ടി ചീഫ് എൻജിനീയർ സീതാരാമൻ, ശ്രീകണ്ഠാപുരം ഡെപ്യൂട്ടി ചീഫ് എൻജിനീയർ ഹരീഷൻ മൊട്ടമ്മൽ, ഇരിട്ടി എക്സിക്യൂട്ടീവ് എൻജിനീയർ കെ.വി. ജനാർദ്ദനൻ, ശിവപുരം അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ എം.എ. പ്രവീൺ, കാക്കയങ്ങാട് അസിസ്റ്റൻറ് എൻജിനീയർ കെ.കെ. പ്രമോദ് കുമാർ, കണ്ണൂർ അസിസ്റ്റൻറ് എൻജിനീയർ
പി. പ്രകാശൻ തുടങ്ങിയവർ സംബന്ധിച്ചു.

Related posts

16-കാരിയെ പീഡിപ്പിച്ച കേസിൽ മണക്കടവ് സ്വദേശിക്ക്‌ കഠിനതടവ്

Aswathi Kottiyoor

ഭ​ക്ഷ്യ സു​ര​ക്ഷ​യ്ക്കും കു​ടി​വെ​ള്ള​ത്തി​നും ഊ​ന്ന​ൽ ന​ൽ​കി ത​ല​ശേ​രി ന​ഗ​ര​സ​ഭാ ബ​ജ​റ്റ്

Aswathi Kottiyoor

പ്രശസ്ത ബാലസാഹിത്യകാരന്‍ കെ.വി രാമനാഥന്‍ അന്തരിച്ചു

Aswathi Kottiyoor
WordPress Image Lightbox