24.9 C
Iritty, IN
October 5, 2024
  • Home
  • kannur
  • കെ.എസ്.ആർ.ടി.സി കൊറിയർ സർവീസ് ജില്ലയിൽ തുടങ്ങി
kannur

കെ.എസ്.ആർ.ടി.സി കൊറിയർ സർവീസ് ജില്ലയിൽ തുടങ്ങി

കണ്ണൂർ | കെ.എസ്.ആർ.ടി.സി.യുടെ ടിക്കറ്റിതര വരുമാനം വർധിപ്പിക്കുന്നതിന്റെ ഭാഗമായി ജില്ലയിലും കൊറിയർ സർവീസ് ആരംഭിച്ചു. ജില്ലയിൽ കണ്ണൂർ ഡിപ്പോയിലും പയ്യന്നൂർ ഡിപ്പോയിലും കൊറിയർ കൗണ്ടർ തുടങ്ങി. സംസ്ഥാനത്ത് എവിടെയും 16 മണിക്കൂറിനുള്ളിൽ കൊറിയർ എത്തും.

പാഴ്സലുകൾ കൃത്യമായി കവർ ചെയ്ത് തിരിച്ചറിയൽ രേഖ സഹിതം എത്തി കൊറിയർ അയക്കാം. കേരളത്തിലെ പ്രധാന ഡിപ്പോകളിൽ 24 മണിക്കൂറും കൗണ്ടർ പ്രവർത്തിക്കും. ആഴ്ചയിൽ ഏഴ് ദിവസവും ഓഫീസ് തുറന്ന് പ്രവർത്തിക്കും.

ബെംഗളൂരു, കോയമ്പത്തൂർ, നാഗർകോവിൽ, തെങ്കാശി തുടങ്ങിയ സ്ഥലങ്ങളിലും കൊറിയർ കൗണ്ടർ തുടങ്ങിയിട്ടുണ്ട്. ഇതിലൂടെ കുറഞ്ഞ ചെലവിൽ ഏറ്റവും വേഗത്തിൽ കൊറിയർ പാഴ്സലും അയക്കാം.

ഫോൺ: 0497 2707777

Related posts

നാളെ ആഫ്രിക്കൻ പന്നിപ്പനി: ബോധവൽക്കരണ ക്ലാസ്‌ : ജില്ലയിൽ ജാഗ്രതാ നിർദേശം

Aswathi Kottiyoor

അ​ന​ധി​കൃ​ത ഖ​ന​ന​ങ്ങ​ൾ ത​ട​യ​ണം: പ​രി​ഷ​ത്ത്

Aswathi Kottiyoor

കണ്ണുർ ജില്ലയില്‍ 284 പേര്‍ക്ക് കൂടി കൊവിഡ്; 259 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ………

Aswathi Kottiyoor
WordPress Image Lightbox