പാഠഭാഗങ്ങൾ വെട്ടിക്കുറച്ചുള്ള ഫോക്കസ് ഏരിയ സമ്പ്രദായം ഹയർ സെക്കൻഡറി പരീക്ഷ നടത്തിപ്പിൽ പൂർണമായും പിൻവലിച്ചശേഷം നടന്ന നീറ്റ്-യു.ജി പരീക്ഷയിൽ കേരളത്തിൽ നിന്നുള്ള വിദ്യാർഥികൾക്ക് കുതിപ്പ്. ഫോക്കസ് ഏരിയ ഉണ്ടായിരുന്ന രണ്ട് വർഷത്തെ നീറ്റ് പരീക്ഷഫലത്തെക്കാൾ മെച്ചപ്പെട്ട റാങ്ക് നിലയാണ് കേരള വിദ്യാർഥികൾ ഇത്തവണ നേടിയത്. നീറ്റ് സ്കോർ അടിസ്ഥാനപ്പെടുത്തിയുള്ള കേരള മെഡിക്കൽ റാങ്ക് പട്ടിക വ്യാഴാഴ്ച രാത്രി പ്രസിദ്ധീകരിച്ചതോടെ ഇത് വ്യക്തമായി.
കഴിഞ്ഞവർഷം നീറ്റ് പരീക്ഷയിൽ ദേശീയതലത്തിൽ ആദ്യ ഒരു ലക്ഷം റാങ്കുകാരിൽ കേരളത്തിൽ നിന്ന് 7162 പേർ മാത്രമായിരുന്നു ഇടംപിടിച്ചത്. ഇത്തവണ 1394 പേർ വർധിച്ച്