24.9 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • രണ്ടാനച്ഛൻ അഞ്ച് വയസ്സുകാരന്റെ കൈ തല്ലിയൊടിച്ചു –
Uncategorized

രണ്ടാനച്ഛൻ അഞ്ച് വയസ്സുകാരന്റെ കൈ തല്ലിയൊടിച്ചു –

വെള്ളറട : അഞ്ചുവയസ്സുകാരനെ ക്രൂരമായി മർദിച്ച്‌ കൈയൊടിച്ച രണ്ടാനച്ഛനെ പൊലീസ്‌ അറസ്റ്റ്‌ചെയ്‌തു. മൈലച്ചൽ കോവിൽവിള കുരങ്ങിണിയിൽ സൗമ്യയുടെ മകൻ ശ്രീദേവി(5)നാണ് മർദനമേറ്റത്‌. പ്രതി സുബിൻ(24)നെ സമീപവാസികൾ പിടികൂടി പൊലീസിലേൽപ്പിച്ചു. ബുധൻ രാത്രി പത്തരയോടെ മർദനമേറ്റ കുട്ടിയെയും തോളത്തിട്ടുള്ള അമ്മയുടെ നിലവിളി കേട്ടെത്തിയ സമീപവാസികളാണ് പൊലീസിനെ വിവരമറിയിച്ചത്‌.
വളർത്തുനായ്‌ക്കളുള്ളതിനാൽ വീട്ടുവളപ്പിലേക്ക് സമീപവാസികൾക്ക്‌ പ്രവേശിക്കാനായില്ല. വീടിനുള്ളിൽ ഭയന്നുവിറച്ച് ഒളിച്ചിരുന്ന സഹോദരൻ ഗ്രീരാഗിനെ സമീപവാസിയായ വാർഡംഗം ശശികലയുടെ നേതൃത്വത്തിൽ പിന്നീട്‌ കണ്ടെത്തി. പരിക്കേറ്റ കുട്ടിയെ അമ്മയോടൊപ്പം പൊലീസ് വാഹനത്തിൽ നെയ്യാറ്റിൻകര ആശുപത്രിലെത്തിച്ചു. പൊലീസിനെ വിളിച്ചുവരുത്തി പ്രതിയെ കൈമാറി.

കുട്ടിയുടെ നിലഗുരുതരമായതിനെത്തുടർന്ന് എസ്.എ.ടി.യിലേക്കും തുടർന്ന് മെഡിക്കൽ കോളേജിലെ ഓർത്തോ വിഭാഗത്തിലേക്കും മാറ്റി. വലതുകൈയിലെ പൊട്ടലിന് പുറമേ മുതുകിലും വയറ്റിലും മുഖത്തും തലയിലും മർദനമേറ്റ പാടുണ്ട്. കോവളം പാച്ചല്ലൂർ സ്വദേശിനിയായ സൗമ്യയും രണ്ടുആൺമക്കളും കഴിഞ്ഞ മൂന്നു മാസക്കാലമായി മൈലച്ചൽ സ്വദേശിയായ സുബിനൊപ്പം താമസിക്കുകയായിരുന്നു. ഇവരുടെ ഭർത്താവ് മുമ്പ്‌ മരിച്ചിരുന്നു. സുബിൻ കുട്ടികൾ പഠിക്കുന്ന സ്‌കൂളിലെ വാൻ ഡ്രൈവറായിരുന്നു. മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ലഹരിയിലാണ് ഇയാൾ കുട്ടിയെ ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു.

Related posts

വർക്കലയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം; മരണസംഖ്യ നാലായി, പരിക്കേറ്റ യുവാവും മരിച്ചു

Aswathi Kottiyoor

പ്രതിഷേധം തുടരുന്നതിനിടെ ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകളെ ചര്‍ച്ചയ്ക്ക് വിളിച്ച് ഗതാഗതമന്ത്രി; സിഐടിയു ഉള്‍പ്പെടെയുള്ള സംഘടനകള്‍ പങ്കെടുക്കും

Aswathi Kottiyoor

പ്ലസ്​ വൺ: കുട്ടികളില്ലാതെ ഈ വർഷവും 64 ബാച്ചുകൾ

Aswathi Kottiyoor
WordPress Image Lightbox