20.8 C
Iritty, IN
November 23, 2024
  • Home
  • Uncategorized
  • തദ്ദേശങ്ങളിൽ സേവനപ്രതിസന്ധി; സോഫ്റ്റ്‍വെയറും നടപടിക്രമവും പിടികിട്ടാതെ 2000 പേർ
Uncategorized

തദ്ദേശങ്ങളിൽ സേവനപ്രതിസന്ധി; സോഫ്റ്റ്‍വെയറും നടപടിക്രമവും പിടികിട്ടാതെ 2000 പേർ

അപരിചിതമായ സോഫ്റ്റ്‌വെയറിലും നടപടിക്രമങ്ങളിലും വേണ്ടത്ര പരിശീലനം നൽകാതെ രണ്ടായിരത്തോളം ജീവനക്കാരെ നഗരസഭകളിൽ നിന്നു ഗ്രാമപ്പഞ്ചായത്തുകളിലേക്കും തിരിച്ചും സ്ഥലംമാറ്റിയതോടെ ഭരണനിർവഹണവും സാമ്പത്തിക ഇടപാടുകളും പൊതുജനങ്ങൾക്കുള്ള സേവനവും പ്രതിസന്ധിയിൽ. 
ഏകീകൃത തദ്ദേശ വകുപ്പിൽ ആദ്യമായി നടന്ന ‘ഇന്റർ ട്രാൻസ്ഫറബിലിറ്റി’ സംവിധാനം വഴിയുള്ള സ്ഥലംമാറ്റത്തിന്റെ തുടർച്ചയാണ് ആശയക്കുഴപ്പം. സാമ്പത്തിക ഇടപാടുകൾക്കായി ‘ സാംഖ്യ ’,  ‘സഞ്ചയ’ എന്നീ സോഫ്റ്റ്‌വെയറുകളും ജനങ്ങൾക്കു വിവിധ സേവനങ്ങൾ നൽകുന്ന ഇന്റഗ്രേറ്റഡ് ലോക്കൽ സെൽഫ് ഗവേണൻസ് മാനേജ്മെന്റ് സിസ്റ്റം (ഐഎൽജിഎംഎസ്) എന്ന സംവിധാനവും പഞ്ചായത്തുകളിലുണ്ട്

സർക്കാർ ട്രഷറിയിലും ബാങ്കുകളിലും ഉൾപ്പെടെ ഇരുപതിൽപരം അക്കൗണ്ടുകളിലൂടെ ദൈനംദിന ഇടപാടുകളും ജനങ്ങൾക്കുള്ള വിവിധ ആനുകൂല്യങ്ങളുടെ വിതരണവും സേവനങ്ങളും പഞ്ചായത്തുകളിൽ ഓൺലൈനാണ്. 

എന്നാൽ ഇക്കാര്യത്തിൽ ഏറെക്കുറെ പഴഞ്ചൻ രീതിയാണ് കോർപറേഷനുകളിലും നഗരസഭകളിലും.

അക്കൗണ്ടന്റ്, റവന്യു ഓഫിസർ തസ്തികകളിൽ ഉള്ളവരെയാണു കൂടുതലായും പഞ്ചായത്തുകളിലേക്കു മാറ്റിയത്.  ഇവർക്ക് തീർത്തും അപരിചിതമാണ് പുതിയ സംവിധാനം. സേവനപ്രതിസന്ധി ഉണ്ടെന്നു ജനപ്രതിനിധികളും ചൂണ്ടിക്കാട്ടി. മുനിസിപ്പൽകാര്യ നിയമങ്ങളിലും നടപടികളിലും അറിവില്ലാത്ത പഞ്ചായത്തു ജീവനക്കാരാണു നഗരസഭകളിലേക്കു എത്തിയതെന്നത് അവിടത്തെ നടപടികളെയും അവതാളത്തിലാക്കി.

ഗ്രാമ, ബ്ലോക്ക്, ജില്ലാ  പഞ്ചായത്ത് സംവിധാനത്തിലെ  ഏതു വിഭാഗത്തിലേക്കും നഗരസഭകളിലേക്കും കോർപറേഷനുകളിലേക്കുമായി പരസ്പരം 6316 ജീവനക്കാരെയാണ് മാറ്റി നിയമിച്ചത്. ശമ്പളവിതരണവും പ്രോവിഡന്റ് ഫണ്ട് – പെൻഷൻ വിഹിതങ്ങൾ അടയ്ക്കുന്നതും സംബന്ധിച്ച അനിശ്ചിതത്വം ജീവനക്കാരെയും ആശങ്കയിലാഴ്ത്തുന്നു. പഞ്ചായത്തുകളിലും നഗരസഭകളിലും തനതു ഫണ്ടിൽ നിന്നാണു ശമ്പളവും പെൻഷൻ വിഹിതവും നൽകുന്നത്. തനതു ഫണ്ട് ഇല്ലാത്ത ബ്ലോക്ക്– ജില്ലാ പഞ്ചായത്തുകളിലും സർക്കാർ ഗ്രാന്റിൽ നിന്നാണ് ഇതിനു പണം കണ്ടെത്തുന്നത്.

പഞ്ചായത്തുകൾക്കും നഗരസഭകൾക്കും വെവ്വേറെ പ്രോവിഡന്റ് ഫണ്ടും തദ്ദേശ വകുപ്പിനു കീഴിലെ മറ്റു സ്ഥാപനങ്ങളിലും ഓഫിസുകളിലും പൊതുവായ സർക്കാർ പ്രോവിഡന്റ് ഫണ്ടും ആണ്.  

അക്കൗണ്ടന്റ് തസ്തികയിൽ നിന്നു ഹെഡ് ക്ലാർക്കായി മാറിയവർ വീണ്ടും പഴയ തസ്തികയിലേക്കു മടങ്ങേണ്ട സ്ഥിതിയും ഉണ്ടായി. 

Related posts

മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ എന്‍ആര്‍ഐ ക്വാട്ട തട്ടിപ്പാണ്, അവസാനിപ്പിക്കേണ്ടതാണെന്ന് സുപ്രീംകോടതി

Aswathi Kottiyoor

തിരുവനന്തപുരത്തിന് നേട്ടം! ഇന്ത്യക്കകത്ത് ഇനി കൂടുതൽ പറക്കാം, എയര്‍ ഇന്ത്യ എക്സ്പ്രസ് വക 6 പുതിയ സര്‍വീസുകൾ

Aswathi Kottiyoor

രഞ്ജിത്തിനെതിരെ ചുമത്തിയത് ജാമ്യം ലഭിക്കാവുന്ന കുറ്റം, ചുമത്തിയത് 354ാം വകുപ്പ്

Aswathi Kottiyoor
WordPress Image Lightbox