21.8 C
Iritty, IN
September 11, 2024
  • Home
  • Uncategorized
  • രഞ്ജിത്തിനെതിരെ ചുമത്തിയത് ജാമ്യം ലഭിക്കാവുന്ന കുറ്റം, ചുമത്തിയത് 354ാം വകുപ്പ്
Uncategorized

രഞ്ജിത്തിനെതിരെ ചുമത്തിയത് ജാമ്യം ലഭിക്കാവുന്ന കുറ്റം, ചുമത്തിയത് 354ാം വകുപ്പ്

കൊച്ചി: ബംഗാളി നടിയുടെ ലൈംഗികാതിക്രമ പരാതിയില്‍ സംവിധായകനും ചലച്ചിത്ര അക്കാദമി മുന്‍ അധ്യക്ഷനുമായ രഞ്ജിത്തിനെതിരെ ചുമത്തിയത് ജാമ്യം ലഭിക്കാവുന്ന കുറ്റം. ഐപിസി 354ാം വകുപ്പാണ് എറണാകുളം നോര്‍ത്ത് പൊലീസ് രഞ്ജിത്തിനെതിരെ ചുമത്തിയത്. 2009ലാണ് കുറ്റകൃത്യം സംഭവിച്ചത്. അന്ന് ജാമ്യം ലഭിക്കാവുന്ന കുറ്റമായിരുന്നു ഇത്.

പരാതിയില്‍ രഞ്ജിത്തിനെ ഇന്ന് ചോദ്യം ചെയ്യും. നടിയുടെ മൊഴിയും ഇന്ന് രേഖപ്പെടുത്തും. പ്രത്യേക അന്വേഷണ സംഘത്തിന്റെ നിര്‍ണായക യോഗവും ഇന്ന് ചേരും. തുടര്‍നടപടികള്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ നിര്‍ദേശപ്രകാരമായിരിക്കും. രഞ്ജിത്തിനെതിരെ ക്രിമിനല്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഇ-മെയില്‍ വഴിയാണ് നടി പരാതി നല്‍കിയത്. കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്കാണ് നടി പരാതി നല്‍കിയത്.

ലൈംഗിക ഉദ്ദേശത്തോടെ ശരീരത്തില്‍ സ്പര്‍ശിച്ചു. സംഭവം നടന്നത് കൊച്ചി കടവന്ത്രയിലെ ഫ്‌ളാറ്റില്‍ വെച്ചാണ്. ഫ്‌ളാറ്റിലേക്ക് ക്ഷണിച്ചത് രഞ്ജിത്താണ്. പാലേരി മാണിക്യം സിനിമയില്‍ അഭിനയിക്കാനാണ് ക്ഷണിച്ചത്. സിനിമയല്ല ഉദ്ദേശം എന്ന് മനസിലായതോടെ ഹോട്ടല്‍ റൂമിലേക്ക് മടങ്ങി. സംഭവത്തെ കുറിച്ച് സൃഹൃത്തായ സംവിധായകന്‍ ജോഷി ജോസഫിനെ അറിയിച്ചിരുന്നുവെന്നും നടിയുടെ പരാതിയില്‍ പറയുന്നു. രഞ്ജിത് സംവിധാനം ചെയ്ത പാലേരിമാണിക്യം എന്ന ചിത്രത്തില്‍ അഭിനയിക്കാനെത്തിയപ്പോഴായിരുന്നു ദുരനുഭവമുണ്ടായതെന്ന് നടി വെളിപ്പെടുത്തിയിരുന്നു. റൂമിലേക്ക് വിളിച്ചുവരുത്തിയ ശേഷം കയ്യിലും വളകളിലും പിന്നീട് കഴുത്തിലും മുടിയിലും തലോടി’യെന്നും നടി പറഞ്ഞിരുന്നു.

Related posts

വിദ്യാർത്ഥിയെ സഹപാഠികളെ കൊണ്ട് അടിപ്പിച്ച സംഭവം;തുടര്‍പഠനത്തിനുള്ള കേരളത്തിന്റെ സഹായം സ്വീകരിച്ചു കുടുംബം.

Aswathi Kottiyoor

ഒരൊറ്റ ക്ലിക്ക്, മലയാളിയെ തേടിയെത്തിയത് അപൂര്‍വ്വ അംഗീകാരം! 1500ലേറെ ഫോട്ടോകളില്‍ ഭാഗ്യം പതിഞ്ഞ ആ ചിത്രം

Aswathi Kottiyoor

സിപിഎം അക്കൗണ്ടിലുണ്ടായിരുന്നത് 5 കോടി, ഉറവിടം വ്യക്തമാക്കാൻ നിര്‍ദ്ദേശം; ഇഡിക്ക് പിന്നാലെ ഇൻകംടാക്സും

Aswathi Kottiyoor
WordPress Image Lightbox