20.8 C
Iritty, IN
November 23, 2024
  • Home
  • Uncategorized
  • കോവിഡ്: കേരളം പുറന്തള്ളിയത് 99 ലക്ഷം കിലോഗ്രാം ബയോമെഡിക്കൽ മാലിന്യം
Uncategorized

കോവിഡ്: കേരളം പുറന്തള്ളിയത് 99 ലക്ഷം കിലോഗ്രാം ബയോമെഡിക്കൽ മാലിന്യം

കണ്ണൂർ ∙ കോവിഡ്കാലത്തു കേരളം പുറന്തള്ളിയത് 99 ലക്ഷം കിലോഗ്രാം (9938 ടൺ) ബയോമെഡിക്കൽ മാലിന്യം. 2020 മാർച്ച് മുതൽ ഇക്കഴിഞ്ഞ ജൂൺ വരെയുള്ള കണക്കാണിത്. സംസ്ഥാനത്തെ കോവിഡ് ചികിത്സാകേന്ദ്രങ്ങളിൽ നിന്ന് പാലക്കാട് മലമ്പുഴയിൽ പ്രവർത്തിക്കുന്ന ‘ഇമേജി’ന്റെ സംസ്കരണ കേന്ദ്രത്തിലെത്തിച്ചാണ് 99,38,945 കിലോഗ്രാം ബയോമെഡിക്കൽ മാലിന്യം സംസ്കരിച്ചത്. ആദ്യ കോവിഡ് കേസ് 2020 ജനുവരിയിൽ റിപ്പോർട്ട് ചെയ്തെങ്കിലും മാർച്ച് 19നാണ് കോവിഡ് കേന്ദ്രങ്ങളിൽനിന്നുള്ള ബയോമെഡിക്കൽ മാലിന്യം പ്രത്യേകം ശേഖരിക്കാൻ ഇമേജിനു നിർദേശം ലഭിച്ചത്. 35 കോവിഡ് സെന്ററുകളാണ് അന്നുണ്ടായിരുന്നത്. എന്നാൽ, 2021 ഓഗസ്റ്റ് ആയപ്പോഴേക്കും ഇത് 1800 കടന്നു. മാലിന്യത്തിന്റെ അളവു കൂടിയതോടെ സംസ്കരണത്തിനുള്ള 5 ഇൻസിനറേറ്ററുകളിൽ മൂന്നെണ്ണത്തിന്റെ ശേഷി വർധിപ്പിച്ചിരുന്നു. ഒരെണ്ണം പുതുതായി സ്ഥാപിക്കുകയും ചെയ്തു.
∙ പുതിയ പ്ലാന്റിന് കാത്തിരിപ്പേറുന്നു കേരളത്തിലെ സർക്കാർ, സ്വകാര്യ മേഖലയിലെ 19,929 ആരോഗ്യ സ്ഥാപനങ്ങളിൽ നിന്നുള്ള ബയോമെഡിക്കൽ മാലിന്യം 20 വർഷത്തിലേറെയായി ശേഖരിച്ചു സംസ്കരിക്കുന്നത് ഇന്ത്യൻ മെഡിക്കൽ അസോസിയേഷനു (ഐഎംഎ) കീഴിൽ മലമ്പുഴയിൽ പ്രവർത്തിക്കുന്ന ഇമേജ് ആണ്. സംസ്കരിക്കേണ്ട മാലിന്യത്തിന്റെ അളവു ദിനംപ്രതി വർധിക്കുന്നതു കണക്കിലെടുത്ത് പുതിയ പ്ലാന്റുകൾ‍ സ്ഥാപിക്കാൻ നിർദേശങ്ങൾ‍ വന്നെങ്കിലും ഒന്നും നടപ്പായിട്ടില്ല. കണ്ണൂർ, കോട്ടയം, ഇടുക്കി ജില്ലകളിൽ സ്ഥലം കണ്ടെത്തിയെങ്കിലും പ്ലാന്റ് തുടങ്ങാനായില്ല. പത്തനംതിട്ട അടൂരിൽ പുതിയ പ്ലാന്റിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. പരിസ്ഥിതി അനുമതി 2 മാസത്തിനുള്ളിൽ ലഭിക്കുമെന്നാണു പ്രതീക്ഷ.

Related posts

പാലക്കാട്ടെ സ്കൂളിൽ നിന്നും പഠന യാത്ര, മൈസൂർ കൊട്ടാരം കണ്ടിറങ്ങവെ ഹൃദയാഘാതം; പത്താം ക്ലാസുകാരി മരിച്ചു

Aswathi Kottiyoor

ഇഷ്ടക്കാർക്ക് ഇഷ്ടം പോലെ! മന്ത്രി ശിവൻകുട്ടി ഇടപെട്ടു, കിലെയിൽ 10 പേർക്ക് കൂടി പിൻവാതിൽ നിയമനം; തെളിവുകൾ

Aswathi Kottiyoor

പ്രണയത്തിൽ നിന്ന് പിന്മാറി; മുന്‍കാമുകിയുടെ നഗ്ന ചിത്രവും ഫോൺ നമ്പറും പ്രചരിപ്പിച്ച് യുവാവ്

Aswathi Kottiyoor
WordPress Image Lightbox