25.9 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • ഓണം സ്‌പെഷ്യൽ : ബംഗളൂരു, ചെന്നൈ 28 അധിക 
സർവീസുമായി കെഎസ്‌ആർടിസി , ഓൺലൈൻ റിസർവേഷൻ ആംഭിച്ചു
Uncategorized

ഓണം സ്‌പെഷ്യൽ : ബംഗളൂരു, ചെന്നൈ 28 അധിക 
സർവീസുമായി കെഎസ്‌ആർടിസി , ഓൺലൈൻ റിസർവേഷൻ ആംഭിച്ചു

ഓണക്കാലത്ത്‌ അധികമായി 28 അന്തർസംസ്ഥാന സർവീസ്‌ നടത്താൻ കെഎസ്ആർടിസി. ആ​ഗസ്‌ത്‌ 22 മുതൽ സെപ്തംബർ അഞ്ചുവരെ കേരളത്തിൽനിന്ന്‌ ബംഗളൂരു, ചെന്നൈ എന്നിവിടങ്ങളിലേക്കും തിരികെയുമാണ്‌ അധിക സർവീസ്‌. ഓൺലൈൻ റിസർവേഷൻ ആംഭിച്ചു. ഫ്‌ളക്‌സി നിരക്കായിരിക്കും. തിരക്ക്‌ കൂടുതലുള്ള റൂട്ടുകളിൽ കൂടുതൽ സർവീസുകൾ നടത്താൻ യൂണിറ്റുകൾക്ക്‌ സിഎംഡി നിർദേശം നൽകി.

www.online.keralartc.com, www.onlineksrtcswift.com വഴിയും ENTE KSRTC, ENTE KSRTC NEO OPRS എന്നീ മൊബൈൽ ആപ്പുകൾ വഴിയും ടിക്കറ്റ് ബുക്ക് ചെയ്യാം.

ബംഗളൂരു, ചെന്നൈ അധിക സർവീസുകൾ
പകൽ 3.35ന്‌ ബംഗളൂരു–- -കോഴിക്കോട് (സൂപ്പർ ഡീലക്സ്,- മൈസൂരൂ–-ബത്തേരി വഴി), രാത്രി 7.45നും 8.15നും 8.50 നും ബംഗളൂരു–- -കോഴിക്കോട് (സൂപ്പർ ഡീലക്‌സ്‌, കുട്ട–- മാനന്തവാടി വഴി), രാത്രി 7.15ന്‌ ബംഗളൂരു–-തൃശൂർ (സൂപ്പർ ഡീലക്‌സ്‌,- സേലം–-കോയമ്പത്തൂർ–-പാലക്കാട് വഴി), വൈകിട്ട്‌ 5.30ന്‌ ബംഗളൂരു–- എറണാകുളം (സൂപ്പർ ഡീലക്‌സ്‌,- സേലം–- കോയമ്പത്തൂർ–- പാലക്കാട് വഴി), വൈകിട്ട്‌ 6.45ന്‌ ബംഗളൂരു–- -എറണാകുളം (സൂപ്പർ ഡീലക്‌സ്‌, സേലം–- കോയമ്പത്തൂർ–- പാലക്കാട് വഴി), രാത്രി 6.10ന്‌ ബംഗളൂരു–- – കോട്ടയം (സൂപ്പർ ഡീലക്‌സ്‌,- സേലം–- കോയമ്പത്തൂർ–- പാലക്കാട് വഴി), രാത്രി 8.30നും 9.40നും ബംഗളൂരു–- കണ്ണൂർ (സൂപ്പർ ഡീലക്‌സ്‌,- ഇരിട്ടി വഴി), രാത്രി 10.15ന്‌ ബംഗളൂരു–- പയ്യന്നൂർ (സൂപ്പർ ഡീലക്‌സ്‌ ചെറുപുഴ വഴി), വൈകിട്ട്‌ 6ന്‌ ബംഗളൂരു–- -തിരുവനന്തപുരം (സൂപ്പർ ഡീലക്‌സ്‌, -നാഗർകോവിൽ വഴി), വൈകിട്ട്‌ 6.30ന്‌ ചെന്നൈ -–-തിരുവനന്തപുരം (സൂപ്പർ ഡീലക്‌സ്‌, -നാഗർകോവിൽ വഴി), വൈകിട്ട്‌ 5.30ന്‌ ചെന്നൈ–- -എറണാകുളം (സൂപ്പർ ഡീലക്‌സ്‌, സേലം– -കോയമ്പത്തൂർ വഴി).

കേരളത്തിൽനിന്നുള്ള സർവീസുകൾ
ആഗസ്‌ത്‌ 21 മുതൽ സെപ്‌തംബർ ഒമ്പതുവരെയാണ്‌ അധിക സർവീസുകൾ. രാത്രി 10-.15നും 10.30നും 10.50നും 11.15നും കോഴിക്കോട്-–- ബംഗളൂരു (സൂപ്പർ ഡീലക്‌സ്‌,- മാനന്തവാടി–-കുട്ട വഴി), രാത്രി 9.15ന്‌ തൃശൂർ–- -ബംഗളൂരു (സൂപ്പർ ഡീലക്‌സ്‌, പാലക്കാട് –-കോയമ്പത്തൂർ–-സേലം വഴി), വൈകിട്ട്‌ 6.30നും രാത്രി 7.30നും എറണാകുളം– -ബംഗളൂരു (സൂപ്പർ ഡീലക്‌സ്‌,- പാലക്കാട്–-കോയമ്പത്തൂർ–- സേലം വഴി). വൈകിട്ട്‌ 6.10-ന്‌ കോട്ടയം –- -ബംഗളൂരു (സൂപ്പർ ഡീലക്‌സ്‌, പാലക്കാട് –-കോയമ്പത്തൂർ–-സേലം വഴി), രാവിലെ 9.01നും 10.10നും കണ്ണൂർ–- ബംഗളൂരു (സൂപ്പർ ഡീലക്‌സ്‌, ഇരിട്ടി വഴി), വൈകിട്ട്‌ 5.30ന്‌ പയ്യന്നൂർ–- -ബംഗളൂരു (സൂപ്പർ ഡീലക്‌സ്‌,- ചെറുപുഴ വഴി), രാത്രി എട്ടിന്‌ തിരുവനന്തപുരം-–-ബംഗളൂരു (സൂപ്പർ ഡീലക്‌സ്‌, നാ​ഗർകോവിൽ –-മധുര വഴി), വൈകിട്ട്‌ 6.30ന്‌ തിരുവനന്തപുരം–-ചെന്നൈ (സൂപ്പർ ഡീലക്‌സ്‌, നാ​ഗർകോവിൽ വഴി), രാത്രി 7.30ന്‌ എറണാകുളം –– ചെന്നൈ (സൂപ്പർ ഡീലക്‌സ്‌, കോയമ്പത്തൂർ–-സേലം വഴി).

Related posts

30 മണിക്കൂര്‍ വൈകി ഷാര്‍ജയില്‍ നിന്ന് കോഴിക്കോട്ടേക്കുള്ള വിമാനം; പ്രതിഷേധവുമായി യാത്രക്കാര്‍

Aswathi Kottiyoor

ബസ് ഓടിക്കുന്നതിനിടെ ഡ്രൈവർ കുഴഞ്ഞുവീണു മരിച്ചു; റോഡരികിലേക്ക് ഇടിച്ചു കയറി, യാത്രക്കാർക്ക് പരിക്കില്ല

Aswathi Kottiyoor

വിലക്കയറ്റം പരിശോധിക്കാൻ ഇനി കേരളാ പൊലീസും |

Aswathi Kottiyoor
WordPress Image Lightbox