25.9 C
Iritty, IN
July 7, 2024
  • Home
  • Kerala
  • പ്ലസ് വൺ സപ്ലിമെന്ററി അലോട്ട്മെന്റ് ഫലം 13ന്
Kerala

പ്ലസ് വൺ സപ്ലിമെന്ററി അലോട്ട്മെന്റ് ഫലം 13ന്

പ്ലസ് വൺ പ്രവേശനത്തിന്റെ ആദ്യ സപ്ലിമെന്ററി അലോട്ട്മെന്റ് ഫലം ഇന്ന് (ജൂലൈ 13) രാവിലെ 10 മുതൽ പ്രവേശനം സാധ്യമാകുംവിധം പ്രസിദ്ധീകരിക്കും. സപ്ലിമെന്ററി അലോട്ട്മെന്റ് പ്രകാരമുള്ള വിദ്യാർഥി പ്രവേശനം 13ന് രാവിലെ 10 മുതൽ 14ന് വൈകീട്ട് 4 വരെ നടക്കും. അലോട്ട്മെന്റ് വിവരം www.admisson.dge.kerala.gov.in ൽ ലഭിക്കും. അലോട്ട്മെന്റ് ലഭിച്ചവർ കാൻഡിഡേറ്റ് ലോഗിനിൽ നിന്ന് ലഭിക്കുന്ന അലോട്ട്മെന്റ് ലെറ്ററിലെ സ്കൂളിൽ രക്ഷാകർത്താവിനോടൊപ്പം ആവശ്യമുള്ള സർട്ടിഫിക്കറ്റുകളുടെ അസ്സൽ സഹിതം ഹാജരാകണം. വിദ്യാർഥികൾക്ക് പ്രവേശനത്തിന് ആവശ്യമുള്ള അലോട്ട്മെന്റ് ലെറ്റർ അലോട്ട്മെന്റ് ലഭിച്ച സ്കൂളിൽ നിന്ന് പ്രിന്റ് എടുത്ത് അഡ്മിഷൻ സമയത്ത് നൽകും. അലോട്ട്മെന്റ് ലഭിക്കുന്നവർ ഫീസടച്ച് പ്രവേശനം നേടണം. തുടർ അലോട്ട്മെന്റുകളെ സംബന്ധിച്ചുള്ള വിശദാംശങ്ങൾ ജൂലൈ 18ന് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.

Related posts

ഫാ.​ സ്റ്റാ​ന്‍ സ്വാ​മി നുണക്കഥകളുടെ ഇര: കെ​സി​വൈ​എം

Aswathi Kottiyoor

മധു വധക്കേസ്: വിധിപ്രസ്താവം തുടങ്ങി; ഒന്നാം പ്രതി ഹുസൈൻ കുറ്റക്കാരൻ. മണ്ണാർക്കാട് ∙ ദേശീയതലത്തിൽ ചർച്ചയായ അട്ടപ്പാടി മധു വധക്കേസിൽ വിധിപ്രസ്താവം ആരംഭിച്ചു. ഒന്നാം പ്രതി .താവളം പാക്കുളം മേച്ചേരിയിൽ ഹുസൈൻ കുറ്റക്കാരൻ കോടതി വിധിച്ചു. കേസിലാകെ 16 പ്രതികളാണ് ഉള്ളത്.

Aswathi Kottiyoor

നഗര ശുചീകരണ തൊഴിലാളികളുടെ ശമ്പളവും പെൻഷനും പരിഷ്‌കരിക്കുന്നത് പരിഗണനയിൽ: മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ

Aswathi Kottiyoor
WordPress Image Lightbox