Uncategorized

ഇൻസ്റ്റഗ്രാമിൽ സ്റ്റോറിയിട്ടു; പിന്നാലെ പിടിയിലായി, കസ്റ്റഡിയിൽ നിന്ന് ചാടിയ പ്രതി കുടുങ്ങി

കൊല്ലം: പൊലീസ് കസ്റ്റഡിയില്‍ നിന്ന് ചാടിപോയ പ്രതി ഇന്‍സ്റ്റാഗ്രാമില്‍ സ്റ്റോറി ഇട്ടതിനു പിന്നാലെ പിടിയിലായി. കായംകുളത്ത് നിന്ന് മുങ്ങിയ പ്രതിയെ പിടികൂടിയത് പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ്. വൈദ്യപരിശോധനയ്ക്കിടെ ഇന്നലെയാണ് കായംകുളം സ്വദേശി നിസാം പൊലീസിനെ വെട്ടിച്ച് ഓടി രക്ഷപ്പെട്ടത്. കൊല്ലം – വിശാഖപട്ടണം ട്രെയിനില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ ബൈക്ക് മോഷണ കേസ് പ്രതിയാണ് നിസാം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button