25.2 C
Iritty, IN
October 4, 2024
  • Home
  • kannur
  • പട്ടയം നൽകിയിട്ടും ഭൂമി അളന്ന് നൽകിയില്ല; ആറളത്തെ 15 കുടുംബങ്ങളുടെ പുനരധിവാസം ചുവപ്പുനാടയിൽ
kannur

പട്ടയം നൽകിയിട്ടും ഭൂമി അളന്ന് നൽകിയില്ല; ആറളത്തെ 15 കുടുംബങ്ങളുടെ പുനരധിവാസം ചുവപ്പുനാടയിൽ

കേ​ള​കം: ആ​റ​ളം ഫാ​മി​ൽ പ​തി​റ്റാ​ണ്ടു​ക​ളാ​യി പു​ന​ര​ധി​വാ​സം കാ​ത്തു​ക​ഴി​യു​ന്ന ക​ർ​ഷ​ക കു​ടും​ബ​ങ്ങ​ൾ​ക്ക് ഭൂ​മി കൈ​മാ​റ്റം പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​ൽ താ​ള​പ്പി​ഴ. പ​ട്ട​യം ന​ൽ​കി​യി​ട്ടും ഭൂ​മി അ​ള​ന്ന് ന​ൽ​കാ​ത്ത​തി​നാ​ൽ ആ​റ​ള​ത്തെ15 കു​ടും​ബ​ങ്ങ​ളു​ടെ പു​ന​ര​ധി​വാ​സം ചു​വ​പ്പ് നാ​ട​യി​ലൊ​തു​ങ്ങി.

ഇ​രി​ട്ടി വ​ള്ളി​യാ​ട് വ​യ​ലി​ൽ സ​ർ​വേ ന​മ്പ​ർ 46ൽ 23.02.2016​ൽ ആ​റ​ളം ഫാം ​ക​ർ​ഷ​ക കു​ടും​ബ​ങ്ങ​ൾ​ക്ക് പ​ട്ട​യം അ​നു​വ​ദി​ച്ചു ന​ൽ​കി​യ 15 സെ​ന്റ് സ്ഥ​ലം നാ​ളി​തു​വ​രെ​യാ​യി അ​ള​ന്നു തി​രി​ച്ചു ന​ൽ​കാ​ത്ത സ​ർ​ക്കാ​റി​ന്റെ ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധം നി​ല​നി​ൽ​ക്കു​ക​യാ​ണ്.പ​ട്ട​യം ന​ൽ​കി​യ ഭൂ​മി കോ​ട​തി​വി​ധി​യെ തു​ട​ർ​ന്ന് സ്റ്റേ ​ചെ​യ്ത​താ​യി​ട്ടാ​ണ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചി​ട്ടു​ള്ള​ത്. കാ​ലാ​കാ​ല​ങ്ങ​ളാ​യി അ​ർ​ഹ​ത​പ്പെ​ട്ട ഭൂ​മി​ക്കു വേ​ണ്ടി നീ​തി​ക്കാ​യി കാ​ത്തു നി​ൽ​ക്കു​ക​യാ​ണ് പു​ന​ര​ധി​വാ​സ കു​ടും​ബ​ങ്ങ​ൾ. ആ​റ​ള​ത്ത് ജ​ന്മി​യാ​യി​രു​ന്ന എ.​കെ. കു​ഞ്ഞ​മ്മാ​യ​ൻ ഹാ​ജി​യു​ടെ ജോ​ലി​ക്കാ​രാ​യി അ​ര​നൂ​റ്റാ​ണ്ടു​മു​മ്പ് മ​ല​പ്പു​റം ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്ന് ജീ​വി​തം ക​രു​പ്പി​ടി​പ്പി​ക്കാ​ൻ എ​ത്തി​യ​വ​രി​ൽ 15 കു​ടും​ബ​ങ്ങ​ളി​ലെ അം​ഗ​ങ്ങ​ളാ​ണ് സ​ർ​ക്കാ​റു​ക​ളു​ടെ ഉ​ദാ​സീ​ന​ത മൂ​ലം ഒ​രു​തു​ണ്ട് ഭൂ​മി​ക്കാ​യി അ​ല​യു​ന്ന​ത്. ഇ​വ​രോ​ടൊ​പ്പം ആ​റ​ളം ഫാ​മി​ലു​ണ്ടാ​യി​രു​ന്ന ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ൾ​ക്ക് ആ​ദ്യ ഘ​ട്ട​ത്തി​ൽ അ​ഞ്ചേ​ക്ക​റും, ര​ണ്ടാം ഘ​ട്ട​ത്തി​ൽ ഒ​രേ​ക്ക​റും ഭൂ​മി വീ​തം ന​ൽ​കി പു​ന​ര​ധി​വ​സി​പ്പി​ച്ചി​ട്ടും 15 പു​രാ​ത​ന ക​ർ​ഷ​ക കു​ടും​ബ​ങ്ങ​ളു​ടെ പു​ന​ര​ധി​വാ​സം അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​ണ് ഇ​ന്നും
ആ​റ​ള​ത്ത് ജ​ന്മി​യാ​യി​രു​ന്ന എ.​കെ. കു​ഞ്ഞ​മ്മാ​യ​ൻ ഹാ​ജി​യു​ടെ 7500 ഏ​ക്ക​ർ ഭൂ​മി ആ​റ​ളം ഫാ​മി​ന് വി​ട്ട് ന​ൽ​കു​മ്പോ​ൾ ത​ങ്ങ​ളോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്ന 32 മു​സ്‍ലിം കു​ടും​ബ​ങ്ങ​ളെ​യും, ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ളെ​യും അ​ർ​ഹ​മാ​യ ഭൂ​മി ന​ൽ​കി പു​ന​ര​ധി​വ​സി​പ്പി​ക്ക​ണ​മെ​ന്ന് വ്യ​വ​സ്ഥ​യു​ണ്ടാ​യി​ട്ടും ഒ​രു വി​ഭാ​ഗം അ​വ​ഗ​ണി​ക്ക​പ്പെ​ട്ട​താ​ണ് ച​രി​ത്രം.
ആ​യു​സ്സി​ന്റെ ഭൂ​രി​ഭാ​ഗ​വും ആ​റ​ള​ത്തെ മ​ണ്ണി​ൽ രാ​പ്പ​ക​ലോ​ളം ക​ഷ്ട​പ്പെ​ട്ട് കൃ​ഷി ചെ​യ്തു ജീ​വി​ച്ചു വ​ന്ന പ​ല​രും പു​ന​ര​ധി​വാ​സ സ്വ​പ്നം സ​ഫ​ല​മാ​കാ​തെ ഇ​ഹ​ലോ​ക​വാ​സം വെ​ടി​ഞ്ഞു. ഇ​വ​രു​ടെ പി​ൻ​മു​റ​ക്കാ​രാ​ണ് ഇ​ന്ന് പ​രാ​തി​ക്കാ​ർ. മാ​സ​ങ്ങ​ൾ​ക്കു മു​മ്പ് അ​ഡ്വ. സ​ണ്ണി ജോ​സ​ഫ് എം.​എ​ൽ.​എ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ഇ​രി​ട്ടി ത​ഹ​സി​ൽ​ദാ​ർ വി​ളി​ച്ച് ചേ​ർ​ത്ത യോ​ഗ​ത്തി​ൽ ഭൂ​മി​പ്ര​ശ്ന​ത്തി​ൽ സ​ർ​ക്കാ​ർ ഭാ​ഗ​ത്തു നി​ന്ന് തീ​രു​മാ​നം ഉ​ണ്ടാ​കു​മെ​ന്നു അ​റി​യി​ച്ചി​രു​ന്നു​വെ​ങ്കി​ലും പി​ന്നീ​ട് ഒരു ന​ട​പ​ടി​യും ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് കു​ടും​ബ​ങ്ങ​ൾ പ​റ​ഞ്ഞു. പു​ന​ര​ധി​വാ​സ പ​ദ്ധ​തി പ്ര​കാ​രം ആ​കെ​യു​ണ്ടാ​യി​രു​ന്ന 32 കു​ടും​ബ​ങ്ങ​ളി​ൽ തീ​ർ​ത്തും ഭൂ​ര​ഹി​ത​രാ​യ 12 കു​ടും​ബ​ങ്ങ​ൾ​ക്ക് ആ​റ​ളം പ​ഞ്ചാ​യ​ത്തി​ലും, അ​ഞ്ച് കു​ടും​ബ​ങ്ങ​ൾ​ക്ക് പ​ടി​യൂ​ർ വി​ല്ലേ​ജി​ലും 15 സെ​ന്റ് ഭൂ​മി വീ​തം വി​ത​ര​ണം ചെ​യ്തി​രു​ന്നു. ബാ​ക്കി​യാ​യ 15 കു​ടും​ബ​ങ്ങ​ൾ​ക്ക് കീ​ഴൂ​ർ വി​ല്ലേ​ജി​ലാ​ണ് ഭൂ​മി ക​ണ്ടെ​ത്തി പ​ട്ട​യം ന​ൽ​കി​യ​ത്. എ​ന്നാ​ൽ, കീ​ഴൂ​രി​ൽ ക​ണ്ടെ​ത്തി​യ മി​ച്ച​ഭൂ​മി സം​ബ​ന്ധി​ച്ച് നി​യ​മ ത​ട​സ്സ​മു​ണ്ടാ​യ​താ​ണ് പ്ര​തി​സ​ന്ധി​ക്ക് കാ​ര​ണ​മെ​ന്ന് ബ​ന്ധ​പ്പെ​ട്ട​വ​ർ പ​റ​യു​ന്നു. ഭൂ​മി ല​ഭി​ച്ച​വ​ർ​ക്ക് വീ​ട് നി​ർ​മി​ക്കാ​ൻ മൂ​ന്ന് ല​ക്ഷം​രൂ​പ വീ​തം ന​ൽ​കു​മെ​ന്ന പ്ര​ഖ്യാ​പ​ന​വും ക​ട​ലാ​സി​ലൊ​തു​ങ്ങി. തെ​ര​ഞ്ഞെ​ടു​പ്പ് കാ​ല​ത്ത് ന​ൽ​കി​യ വാ​ഗ്ദാ​ന​ങ്ങ​ൾ ന​ട​പ്പാ​ക്കി​യി​ല്ലെ​ന്നാ​ണ് പു​ന​ര​ധി​വാ​സ കു​ടും​ബ​ങ്ങ​ളു​ടെ പ​രാ​തി

അ​തേ​സ​മ​യം, ആ​റ​ള​ത്തെ 15 കു​ടും​ബ​ങ്ങ​ൾ​ക്ക് പ​ക​രം ഭൂ​മി ക​ണ്ടെത്തി ന​ൽ​കാ​നു​ള്ള ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്ന നി​ല​പാ​ടാ​ണ് അ​ധി​കൃ​ത​ർ ആ​വ​ർ​ത്തി​ക്കു​ന്ന​ത്. ഇ​രി​ട്ടി വ​ള്ളി​യാ​ട് വ​യ​ലി​ൽ നി​യ​മ​ക്കു​രു​ക്കി​ലു​ള്ള ഭൂ​മി​ക്ക് പ​ക​രം മു​മ്പ് ആ​റ​ളം ചെ​ങ്കാ​യ​ത്തോ​ട്ടി​ൽ ക​ണ്ടെ​ത്തി​യ ഭൂ​മി​യോ, പ​ടി​യൂ​ർ വി​ല്ലേ​ജി​ൽ താ​മ​സ​യോ​ഗ്യ​മാ​യ ഭൂ​മി​യോ അ​നു​വ​ദി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും റ​വ​ന്യൂ അ​ധി​കാ​രി​ക​ളു​ടെ ഫ​യ​ലി​ലെ ചു​വ​പ്പ് നാ​ട​യി​ൽ കു​രു​ങ്ങി​യ​തോ​ടെ ജീ​വി​തം വ​ഴി​മു​ട്ടി​യ​വ​രു​ടെ പു​ന​ര​ധി​വാ​സ​വും അ​നി​ശ്ചി​ത​ത്വത്തി​ൽ നീ​ളു​ക​യാ​ണി​ന്നും.

Related posts

ജില്ലയിൽ 100 വീടുകൾ സൗജന്യമായി വൈദ്യുതീകരിച്ച് ഓൾ കേരള ലൈസൻസ്ഡ് വയർമെൻ അസോസിയേഷൻ ; നൂറാമത്തെ വീടിൻ്റെ സ്വിച്ച് ഓൺ കർമ്മം നാളെ

Aswathi Kottiyoor

നാളെ ആഫ്രിക്കൻ പന്നിപ്പനി: ബോധവൽക്കരണ ക്ലാസ്‌ : ജില്ലയിൽ ജാഗ്രതാ നിർദേശം

Aswathi Kottiyoor

കാൽടെക്സിൽ ബസുകൾ നിർത്തുന്നത് തോന്നിയപടി

WordPress Image Lightbox