24.9 C
Iritty, IN
October 5, 2024
  • Home
  • Kerala
  • കേരള: ബികോമിലും ‘പൂജ്യ’പ്രവാഹം
Kerala

കേരള: ബികോമിലും ‘പൂജ്യ’പ്രവാഹം

കേരള സർവകലാശാല  ബികോം വിദൂര വിദ്യാഭ്യാസ കോഴ്സിന്റെ 5–ാം സെമസ്റ്റർ പരീക്ഷയിൽ വ്യാപക ക്രമക്കേടുകൾ. പരീക്ഷയെഴുതിയ 30 പേരിൽ ഭൂരിഭാഗം പേർക്കും കിട്ടിയത് പൂജ്യം മാർക്ക് ! അവശേഷിക്കുന്നവർ നേടിയത് ഒന്നു മുതൽ മൂന്നു വരെ മാർക്കുകൾ ! പരീക്ഷ എഴുതിയിട്ടും ചില കുട്ടികൾ ഹാജരായില്ലെന്നും സർവകലാശാലയുടെ കണ്ടെത്തൽ. 
സർവകലാശാലയുടെ കാര്യവട്ടം ക്യാംപസ്, തിരുവനന്തപുരം ആർട്സ് കോളജ്, കരമന എൻഎസ്എസ് വനിതാ കോളജ് എന്നിവിടങ്ങളിൽ പരീക്ഷ എഴുതിയ വിദ്യാർഥികളാണ് തോൽവി നേരിട്ടത്. ബിഎ മലയാളം കോഴ്സിൽ ഉത്തരക്കടലാസുകൾ മൂല്യനിർണയം നടത്താതെ കൂട്ടത്തോടെ തോൽപ്പിച്ച സംഭവത്തിന് തൊട്ടുപിന്നാലെയാണ് ബികോം കോഴ്സിലും സർവകലാശാലയുടെ നിരുത്തരവാദപരമായ നടപടികൾ വെളിച്ചത്തു വന്നത്. 

ബികോം കോർപറേഷൻ കോഴ്സിലെ ‘ഫണ്ടമെന്റൽ ഓഫ് ഇൻകംടാക്സ്’ പരീക്ഷയുടെ ഫലം ജൂൺ 30ന് പ്രസിദ്ധപ്പെടുത്തിയപ്പോഴാണ് ക്രമക്കേടുകൾ കണ്ടെത്തിയത്. പരാതി നൽകിയ വിദ്യാർഥികളോട് പുനർമൂല്യനിർണയത്തിന്  അപേക്ഷിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഒന്നാം സെമസ്റ്ററിന്റെ പുനർമൂല്യനിർണയ ഫലം ഇതുവരെ പുറത്തുവന്നിട്ടില്ലെന്നും വിദ്യാർഥികൾ ചൂണ്ടിക്കാട്ടുന്നു. അതേ സമയം ആറാം സെമസ്റ്റർ പരീക്ഷയിൽ നല്ല മാർക്കും വിജയവുമുണ്ടായി. ബുധനാഴ്ചയ്ക്കകം നേരിട്ടെത്തി വിശദീകരണം നൽകാൻ വൈസ് ചാൻസലർ ഡോ.മോഹൻ കുന്നുമ്മൽ, പരീക്ഷാ കൺട്രോളറോട് ആവശ്യപ്പെട്ടിട്ടുണ്ട്. 

പുനർമൂല്യനിർണയത്തിന് അപേക്ഷിക്കേണ്ട അവസാന തീയതി നാളെയാണ്. വിസി ബുധനാഴ്ചയേ എത്തൂ എന്നതിനാൽ ഇക്കാര്യത്തിലും വിദ്യാർഥികൾക്ക് ആശങ്കയുണ്ട്. 

Related posts

സം​സ്ഥാ​ന​ത്ത് ഓ​ക്സി​ജ​ന്‍ വി​ല നി​യ​ന്ത്രി​ക്കു​മെ​ന്ന് സ​ർ​ക്കാ​ർ.

Aswathi Kottiyoor

ക്യാമറയുടെ കണ്ണിൽ ബൈക്കിന് 1240 കിലോമീറ്റർ; റോഡ് ക്യാമറ വിവരങ്ങളിൽ പൊരുത്തക്കേട്

Aswathi Kottiyoor

എംബിബിഎസ്‌, ബിഡിഎസ്‌ താൽക്കാലിക അലോട്ട്‌മെന്റ്‌

Aswathi Kottiyoor
WordPress Image Lightbox