24.4 C
Iritty, IN
July 3, 2024
  • Home
  • Uncategorized
  • 5503 കോടതി ഉത്തരവുകൾ ഇനി മലയാളത്തിലും
Uncategorized

5503 കോടതി ഉത്തരവുകൾ ഇനി മലയാളത്തിലും

കൊച്ചി
കേരള ഹൈക്കോടതിയുടെയും ജില്ലാ ജുഡീഷ്യറിയുടെയും 5503 ഉത്തരവുകൾ ഇനി മലയാളത്തിലും ലഭിക്കും. ഹൈക്കോടതിയുടെ 317 ഉത്തരവുകളും ജില്ലാ കോടതികളുടെ 5186 ഉത്തരവുകളുമാണ്‌ നിർമിത ബുദ്ധിയുടെ സഹായത്തോടെ മലയാളത്തിലേക്ക്‌ പരിഭാഷപ്പെടുത്തി അതത്‌ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചത്‌. പ്രാദേശികഭാഷയിലും ഉത്തരവുകൾ ലഭ്യമാക്കണമെന്ന സുപ്രീംകോടതി നിർദേശം നടപ്പാക്കുന്നതിന്റെ ഭാഗമായാണ്‌ ഇതെന്ന്‌ ഹൈക്കോടതി രജിസ്‌ട്രാർ അറിയിച്ചു.

ഹൈക്കോടതി ജസ്‌റ്റിസുമാരായ രാജ വിജയരാഘവൻ, കൗസർ എടപ്പഗത്ത്‌ എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റി പരിശോധിച്ചശേഷമാണ്‌ വിധിപ്പകർപ്പുകൾ മലയാളത്തിൽ പ്രസിദ്ധീകരിക്കുന്നത്‌. ജില്ലാ ജുഡീഷ്യറിയുടെ പരിധിയിലുള്ള കോടതികളിൽനിന്ന്‌ കുറഞ്ഞത്‌ അഞ്ച്‌ ഉത്തരവുകളെങ്കിലും മലയാളത്തിലേക്ക്‌ പരിഭാഷപ്പെടുത്തിയിട്ടുണ്ട്‌. എഐസിടിഇ തയ്യാറാക്കിയ അനുവാദിനി എന്ന സോഫ്‌റ്റ്‌വെയർ ഉപയോഗിച്ചാണ്‌ പരിഭാഷപ്പെടുത്തിയത്‌. നീതിന്യായസംവിധാനത്തിന്റെ സുതാര്യത ഉറപ്പാക്കുകയും നീതി ലഭ്യമാക്കുകയുമാണ്‌ ലക്ഷ്യം.

പ്രാദേശികഭാഷയിലും ഉത്തരവുകൾ ലഭ്യമാക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ മാതൃഭാഷാദിനത്തിൽ കേരള ഹൈക്കോടതി മുൻ ചീഫ്‌ ജസ്‌റ്റിസ്‌ എസ്‌ മണികുമാർ, ജസ്‌റ്റിസ്‌ ഷാജി പി ചാലി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെ രണ്ട്‌ ഉത്തരവുകൾ മലയാളത്തിൽ പ്രസിദ്ധീകരിച്ചിരുന്നു.

Related posts

ഇടിച്ചിട്ട സ്കൂട്ടറുമായി സ്വകാര്യ ബസ് മീറ്ററുകളോളം നീങ്ങി, തെറിച്ച് വീണ സ്കൂട്ടര്‍ യാത്രികര്‍ക്ക് പരിക്ക്

Aswathi Kottiyoor

വിധിയെഴുതാൻ കേരളം; ജനവിധി തേടുന്നത് 194 സ്ഥാനാർത്ഥികൾ

Aswathi Kottiyoor

സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾക്ക് സെര്‍മോണിയൽ ഡ്രസ്സ് വിതരണം ചെയ്തു.

Aswathi Kottiyoor
WordPress Image Lightbox