23.2 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • ജസ്റ്റിസ് ആശിഷ് ജെ ദേശായ് കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ്
Uncategorized

ജസ്റ്റിസ് ആശിഷ് ജെ ദേശായ് കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ്

  ഗുജറാത്ത് ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് ആശിഷ് ജെ ദേശായിയെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി നിയമിക്കാന്‍ സുപ്രീം കോടതി കൊളീജിയം ശുപാര്‍ശ ചെയ്തു . ആദ്യം അഹമ്മദാബാദിലെ സിറ്റി സിവില്‍ ആന്‍ഡ് സെഷന്‍സ് കോടതിയിലും പിന്നീട് ഗുജറാത്ത് ഹൈക്കോടതിയിലും അഭിഭാഷകനായിരുന്നു.
2011ല്‍ ഗുജറാത്ത് ഹൈക്കോടതിയിലെ അഡീഷണല്‍ ജഡ്ജിയായ അദ്ദേഹം 2013ല്‍ സ്ഥിരം ജഡ്ജിയായി.ഈ വര്‍ഷം ഫെബ്രുവരി 26 ന് ഗുജറാത്ത് ഹൈക്കോടതിയുടെ ആക്ടിംഗ് ചീഫ് ജസ്റ്റിസായി നിയമിതനായി.കേന്ദ്ര സര്‍ക്കാര്‍ നിയമന ഉത്തരവിറക്കിയാല്‍ ഉടന്‍ കേരള ഹൈക്കോടതിയുടെ 38ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് എ.ജെ. ദേശായ്  സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.
ഒറീസ, ആന്ധ്രാപ്രദേശ്, മണിപ്പുര്‍, തെലങ്കാന, ഗുജറാത്ത് ഹൈക്കോടതികള്‍ക്കും പുതിയ ചീഫ് ജസ്റ്റിസുമാരെ സുപ്രീം കോടതി കൊളീജിയം ശുപാര്‍ശ ചെയ്തു.

Related posts

അക്കാദമി ഫെസ്റ്റിവല്‍ കേന്ദ്രമന്ത്രി ഉദ്ഘാടനം ചെയ്തു; വിശിഷ്ടാംഗത്വം രാജി വെച്ച് സി രാധാകൃഷ്ണൻ

Aswathi Kottiyoor

എ.സിയുടെ ഉപയോ​ഗം കൂടി, ഫ്യൂസ് പോകുന്നത് സ്ഥിരമായി; ജനം മനസ്സിലാക്കണമെന്ന് കെഎസ്ഇബി

Aswathi Kottiyoor

ഹയര്‍ സെക്കന്‍ഡറി തുല്യതാ പരീക്ഷ മെയ് 20 മുതല്‍ 25 വരെ

Aswathi Kottiyoor
WordPress Image Lightbox