24.2 C
Iritty, IN
October 5, 2024
  • Home
  • Iritty
  • ആറളം ഫാമിൽ സ്ഫോടക വസ്തുക്കൾക്കായി പരിശോധന
Iritty

ആറളം ഫാമിൽ സ്ഫോടക വസ്തുക്കൾക്കായി പരിശോധന

ഇരിട്ടി: ആറളം ഫാം മേഖലയിൽ സ്ഫോടക വസ്തുക്കൾ കണ്ടെത്തുന്നതിനായി വനം വകുപ്പിന്റെയും പോലീസിന്റേയും നേതൃത്വത്തിൽ വ്യാപക പരിശോധന. ഫാമിലെ ബ്ലോക്ക് 1, 2 ലും പുനരധിവാസ മേഖലയിലും ആൾതാമസം ഇല്ലാത്ത പ്രദേശങ്ങൾ, വനമേഖലയിലുമായാണ് പരിശോധന നടത്തിയത്. ഫാം മേഖലയിൽ നായാട്ട് സംഘങ്ങൾ എത്തുന്നതായും അപായപ്പെടുത്തുന്ന വിവിധതരത്തിലുള്ള സ്ഫോടക വസ്തുക്കളും മറ്റും ഇവർ ഉപയോഗിക്കുന്നതായും പോലീസിനും വനംവകുപ്പിനും വിവരം ലഭിച്ചിരുന്നു.ണ് ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന നടന്നത്.
ഡ്രോൺ സഹായത്തോടെ ബോംബ് ഡിക്ടീവ് ആൻഡ് ഡിസ്പോസൽ സ്ക്വാഡ്, കണ്ണൂർ വനം ഡിവിഷൻ, ആറളം വന്യജീവി സങ്കേതം ഫ്ളയിം സ്ക്വാഡ്, ദുരന്തനിവാരണ പ്രതിരോധ സേന, റൂറൽ പോലീസ് എന്നിവിടങ്ങളിൽ നിന്നുള്ള വനപാലക, പോലീസ്‌ സംഘങ്ങളാണ് പരിശോധനയിൽ പങ്കെടുത്തത്. കണ്ണൂർ ഫ്ളയിം സ്ക്വാഡ് ഡി എഫ് ഒ അജിത്ത് കെ രാമൻ, ആറളം, കൊട്ടിയൂർ, തളിപ്പറമ്പ്, കണ്ണൂർ ഫ്ലൈം സ്ക്വാഡ് റേഞ്ചർമാരായ സുധീർ നേരോത്ത്, വി. രതീശൻ, പി. പ്രസാദ്, കെ. വി. ജയപ്രകാശ്, മുഴക്കുന്ന് സിഐ സന്തോഷ് കുമാർ, ഇരിട്ടി ഡെപ്യൂട്ടി റേഞ്ചർ കെ. ജിജിൽ എന്നിവർ നേതൃത്വം നൽകി.

Related posts

ചെ​റു​കി​ട വ്യ​വ​സാ​യം: വ​നി​താ ഗ്രൂ​പ്പു​ക​ള്‍​ക്ക് അ​പേ​ക്ഷി​ക്കാം

Aswathi Kottiyoor

തന്തോട് വാര്‍ഡിലെ കരനെല്‍ കൃഷിയുടെ കൊയ്ത്ത് പായം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി രജനി ഉദ്ഘാടനം ചെയ്തു

Aswathi Kottiyoor

സ്വകാര്യ വ്യക്തിയുടെ സ്ഥലത്തു തള്ളിയ മാലിന്യം തിരികെ എടുപ്പിച്ച് നാട്ടുകാരും പോലീസും

Aswathi Kottiyoor
WordPress Image Lightbox