27.8 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • മോന്‍സന്‍ കേസ്; കെ സുധാകരനെതിരായ സിപിഎം ആരോപണം, ഗൂഢാലോചന അന്വേഷിക്കണമെന്ന് കെപിസിസി
Uncategorized

മോന്‍സന്‍ കേസ്; കെ സുധാകരനെതിരായ സിപിഎം ആരോപണം, ഗൂഢാലോചന അന്വേഷിക്കണമെന്ന് കെപിസിസി

മോന്‍സന്‍ കേസ്; കെ സുധാകരനെതിരായ സിപിഎം ആരോപണം, ഗൂഢാലോചന അന്വേഷിക്കണമെന്ന് കെപിസിസി

തിരുവനന്തപുരം: മോന്‍സന്‍ പോക്സോ കേസിലെ കെ സുധാകരനെതിരായ സിപിഎം ആരോപണത്തില്‍ ഗൂഢാലോചന അന്വേഷിക്കണമെന്ന് കെപിസിസി. ഇക്കാര്യം ആവശ്യപ്പെട്ട് കെപിസിസി ഇന്ന് പൊലീസിൽ പരാതി നൽകും.അതേസമയം, പുരാവസ്തു തട്ടിപ്പ് കേസിൽ മുൻകൂർ ജാമ്യം തേടി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. പരാതിക്കാരുടെ ആദ്യപരാതിയിൽ തന്റെ പേര് ഇല്ലായിരുന്നുവെന്നും രാഷ്ട്രീയ പ്രേരിതമായ കേസ് എന്നാണ് കെപിസിസി പ്രസിഡന്റിന്റെ വാദം. കെപിസിസി അധ്യക്ഷൻ രണ്ടാം പ്രതിയായ കേസിൽ മോൺസൻ മാവുങ്കലാണ് ഒന്നാം പ്രതി. കേസിൽ ചോദ്യം ചെയ്യലിന് വെള്ളിയാഴ്ച ഹാജരാകാനാണ് സുധാകരന് ക്രൈംബ്രാഞ്ച് നോട്ടീസ് നൽകിയിരിക്കുന്നത്.

Related posts

റോഡ് മുറിച്ച് കടക്കുന്നതിനിടെ സ്വകാര്യ ബസ് ഇടിച്ച് സ്ത്രീക്ക് ദാരുണാന്ത്യം

Aswathi Kottiyoor

ലോകത്തെ ഏറ്റവും ദുരിതരാജ്യമായി സിംബാബ്‌വെ; തൊഴിലില്ലായ്‌മയിൽ വലഞ്ഞ് ഇന്ത്യ

Aswathi Kottiyoor

ബിപോർജോയ് രാത്രിയോടെ കരതൊടും; ഗുജറാത്തിൽ ഒരു ലക്ഷം പേരെ മാറ്റിപ്പാർപ്പിച്ചു

Aswathi Kottiyoor
WordPress Image Lightbox