26.8 C
Iritty, IN
July 5, 2024
  • Home
  • Kerala
  • തൊഴിലുറപ്പ് തൊഴിലാളി ക്ഷേമനിധി ബോർഡ്: വ്യാജ പരസ്യങ്ങളിൽ വഞ്ചിതരാകരുത്
Kerala

തൊഴിലുറപ്പ് തൊഴിലാളി ക്ഷേമനിധി ബോർഡ്: വ്യാജ പരസ്യങ്ങളിൽ വഞ്ചിതരാകരുത്

തൊഴിലുറപ്പ് തൊഴിലാളി ക്ഷേമനിധി ബോർഡ് ആലുവ സബ് ഓഫീസിലേക്ക് 5 വർഷത്തെ കരാർ അടിസ്ഥാനത്തിൽ എൽ.ഡി.ക്ലർക്ക് തസ്തികയിൽ പ്രമാണ പരിശോധനയ്ക്ക് ഹാജരാകാനുള്ള അറിയിപ്പ്, തൊഴിലുറപ്പ് തൊഴിലാളി ക്ഷേമനിധി ബോർഡ് എറണാകുളം ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ എന്ന പേരിൽ നൽകിയിട്ടുള്ളതായി സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന പരസ്യം വ്യാജമാണെന്ന് ബോർഡ് സി.ഇ.ഒ അറിയിച്ചു. തൊഴിലുറപ്പ് തൊഴിലാളി ക്ഷേമനിധി ബോർഡിന് ജില്ലാ ഓഫീസുകളോ സബ് ഓഫീസുകളോ ഇല്ല. ജില്ല, താലൂക്ക് – ബ്ലോക്ക് – ഗ്രാമപഞ്ചായത്ത് തലത്തിൽ ഇത്തരത്തിൽ ഏതെങ്കിലും തസ്തികകളിലേക്ക് നിയമനത്തിന് തീരുമാനം എടുത്തിട്ടില്ലെന്നും ജീവനക്കാരെ നിയോഗിക്കുന്നതിന് ബോർഡോ സർക്കാരോ നടപടി സ്വീകരിക്കുകയോ ആരെയെങ്കിലും ചുമതലപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്നും അറിയിച്ചു. ഇത്തരം വ്യാജ പരസ്യങ്ങളിൽ ഉദ്യോഗാർത്ഥികൾ വഞ്ചിതരാകരുതെന്നും ഇത്തരത്തിൽ സമീപിക്കുന്നവരുടെ വിവരങ്ങൾ പോലീസിനെ അറിയിക്കണമെന്നും സി.ഇ.ഒ അറിയിച്ചു.

Related posts

കോവിഡ് രോഗികൾക്ക് ‘വീട്ടുകാരെ വിളിക്കാം’

Aswathi Kottiyoor

താമരശേരിയിൽ കാണാതായ എട്ട്‌ വയസുകാരന്റെ മൃതദേഹം പുഴയിൽ

Aswathi Kottiyoor

മാനസിക വെല്ലുവിളി നേരിടുന്ന വനിതകൾക്കായി ‘പ്രിയ ഹോം’ ഒരുങ്ങി; 26ന് മന്ത്രി ഡോ. ആർ ബിന്ദു തുറന്നു കൊടുക്കും

Aswathi Kottiyoor
WordPress Image Lightbox