• Home
  • Uncategorized
  • *ഐ ജെ എം ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടേയും വായനാ വാരത്തിന്റേയും വിവിധ ക്ലബ്ബുകളുടേയും ഉദ്ഘാടനം നടന്നു.*
Uncategorized

*ഐ ജെ എം ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടേയും വായനാ വാരത്തിന്റേയും വിവിധ ക്ലബ്ബുകളുടേയും ഉദ്ഘാടനം നടന്നു.*

കൊട്ടിയൂർ ഐ ജെ എം ഹൈസ്കൂളിൽ ശ്രീ പി എൻ പണിക്കരുടെ ഓർമ്മദിവസമായ വായനാദിനത്തിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടേയും വായനാവാരാചരണത്തിന്റെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം സംഘടിപ്പിച്ചു. സ്കൂൾ അസിസ്റ്റന്റ് മാനേജർ ഫാദർ അമൽ പന്നയ്ക്കൽ വായനാവാരം തിരിതെളിച്ച് ഉദ്ഘാടനം ചെയ്തു. പ്രശസ്ത മലയാള നാടൻപാട്ട് കലാകാരനായ ശ്രീ പ്രകാശൻ ടി ബി, വിദ്യാർത്ഥി പ്രതിനിധിയോടൊപ്പം ലഘു പരീക്ഷണത്തോടെ ക്ലബ്ബുകളുടെ പ്രവർത്തനോദ്ഘാടനം നിർവഹിച്ചു.
നാടൻ പാട്ടുകൾ പരിപാടിക്ക് കൂടുതൽ മിഴിവേകി.

സ്കൂൾ പ്രധാന അധ്യാപകൻ ശ്രീ വർഗീസ് ഇ കെ സ്വാഗതം ആശംസിച്ച ചടങ്ങിൽ പി ടി എ പ്രസിഡന്റ് ശ്രീ സണ്ണി വരകിൽ അധ്യക്ഷത വഹിച്ചു. തുടർന്ന് വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. വിദ്യാർത്ഥി പ്രതിനിധി അഭിനീത് ജോസഫ് സന്ദേശം നൽകി. അധ്യാപക പ്രതിനിധി സിസ്റ്റർ മിനി ജോയ് നന്ദി അർപ്പിച്ചു.

Related posts

6 ലക്ഷം വരെ ഫീസ്, മിനർവ ലോക തട്ടിപ്പ്! തന്നത് എവിടെയും എടുക്കാത്ത വ്യാജൻ സർട്ടിഫിക്കറ്റ്; പെട്ട് വിദ്യാർഥികൾ

Aswathi Kottiyoor

എച്ച് മാത്രമല്ല റോഡ് ടെസ്റ്റും ഇനി കഠിനകഠോരം! വിധിയെഴുതാൻ മെമ്മറി കാർഡും, പുതിയ ഡ്രൈവിംഗ് ടെസ്റ്റ് നാളെ മുതൽ!

ഏഴു വയസ്സുകാരിക്ക് പീഡനം; വയോധികന് 23 വര്‍ഷം തടവ് –

Aswathi Kottiyoor
WordPress Image Lightbox